അമേരിക്കയില്‍ 16കാരിയായ കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയെ പൊലീസ് വെടിവച്ച് കൊന്നു; പ്രതിഷേധം കനക്കുന്നു

അമേരിക്കയിലെ കൊളംബസില്‍ 16കാരിയായ കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയെ പൊലീസ് വെടിവച്ച് കൊന്നു. വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന മഖിയ ബ്രയന്റ് എന്ന പെണ്‍കുട്ടിക്കാണ് ദാരുണാന്ത്യം.

വൈകീട്ട് 4.30 ഓടു കൂടി സഹായം തേടി മഖിയ തന്നെയാണ് പൊലീസിനെ വിളിച്ചതെന്ന് അവളുടെ ആന്റി ഹസെല്‍ ബ്രയന്റ് പറയുന്നു. സ്ഥലത്തെ കുറച്ച് മുതിര്‍ന്ന കുട്ടികള്‍ അവളോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതതിനെ തുടര്‍ന്നാണ് മഖിയ പോലീസില്‍ വിവരമറിയിച്ചതെന്നും ഹസെല്‍ പറയുന്നു. എന്തായിരുന്നു മഖിയക്കു നേരെയുണ്ടായ ഭീഷണി എന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യാറായില്ല.

മഖിയയുടെ ഫോണ്‍ കോള്‍ വന്നിരുന്നോ ഇല്ലയോ എന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയും ഇതുവരെ കൊളംബസ് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് വരുത്തിയിട്ടില്ല. പൊലീസ് വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ മഖിയയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News