കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി

കൊവിഡ്‌ കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനം കൊവിഡ്‌ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ കൂട്ടപരിശോധന പോലുള്ള നടപടികള്‍ ഒഴിവാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

ആര്‍ടിപിസിആര്‍ പരിശോധനയക്കു നാല് ദിവസം വരെ സമയമെടുക്കും. പരിശോധന ഫലം എത്തുന്നതുവരെ ആളുകള്‍ സ്വയം ജാഗ്രത പുലര്‍ത്തണം.

വിദേശത്തുപോകുന്നവര്‍ക്കും ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കും പരിശോധനയില്‍ മുന്‍ഗണന നല്‍കാം. സര്‍ക്കാരിനോട് ആലോചിക്കാതെ ഡോക്ടര്‍മാരുടെ സംഘടന വിമര്‍ശനം ഉയര്‍ത്തിയത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News