തൃശൂർ പൂരം: പൂരവിളംമ്പരം അരങ്ങേറി

തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള പൂരവിളംമ്പരം അരങ്ങേറി. നെയ്തിലക്കാവിൻ്റെ തിടമ്പേറ്റി ഇക്കുറി തെക്കേ ഗോപുരനട തള്ളി തുറന്നത് എറണാകുളം ശിവകുമാർ എന്ന ആനയാണ്.

പൊതുജനങ്ങൾക്ക് ഇക്കുറി പൂരവിളംമ്പരം കാണാൻ അനുമതിയുണ്ടായിരുന്നില്ല. നെയ്തിലക്കാവ് ഭഗവതി യുടെ തിടമ്പേറ്റി തെക്കെ ഗോപുരനട എറണാകുളം ശിവകുമാർ തള്ളി തുറക്കുമ്പോൾ പ്രത്യേകത ഏറെയാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെച്ചിക്കോട്ട് കാവ് രാമചന്ദ്രനാണ് തെക്കേ ഗോപുരനട തള്ളി തുറന്ന് പൂര വിളമ്പരം നടത്താറ്. എന്നാൽ ഇക്കുറി രാമചന്ദ്രനെ എഴുന്നള്ളിക്കാൻ വനം വകുപ്പിൻ്റെ അനുമതിയില്ല.

അതു മാത്രമല്ല കൊവിഡ് സാഹചര്യത്തിൽ ആളും തിരക്കുമില്ലാതെയാണ് ഇക്കുറി പൂര വിളമ്പരം നടക്കന്നത്.മേളക്കാരും, ആന പാപ്പാ നുമടക്കം 50പേർ മാത്രം. രാവിലെ എട്ടരയോടെ തന്നെ നെയ്തിലക്കാവിൻ്റെ തിടമ്പേറ്റി ശിവകുമാർ വടക്കുംനാഥനു മുന്നിലേക്ക് പുറപ്പെട്ടു.

പാണ്ടിമേളത്തിൻ്റെ താളത്തിൽ നാലു മണിക്കൂർ ചിലവിട്ട് വടക്കുംനാഥൻ്റെ മുന്നിലെത്തി. പിന്നീട് വടക്കുംനാഥനെ വലം വച്ച് ക്ഷേത്രത്തിനകത്തേക്

നെയ്തിക്കാവിൻ്റെ തിടമ്പേറ്റി കേരളത്തിലെ ഏറ്റവും ഉയരമുള്ള നാട്ടാനകളിൽ ഒന്നായ ശിവകുമാർ തെക്കേ ഗോപുരനട തള്ളി ത്തുറന്നതോടെ 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരാഘോഷത്തിന് തുടക്കമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News