24 മണിക്കൂറിനിടെ 3 പത്രപ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചു

24 മണിക്കൂറിനിടെ 3 പത്രപ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചു.  ദ പ്രിന്റിന്റെ ഹിന്ദി വിഭാഗം എഡിറ്ററും നേരത്തേ ബി.ബി.സി റിപ്പോര്‍ട്ടറുമായിരുന്ന രേണു അഗാല്‍, ഇക്‌ണോമിക് റ്റൈംസിന്റെ ഓട്ടോ ജേണലിസ്റ്റായ ചഞ്ചല്‍ പാല്‍ ചൗഹാന്‍, റ്റെംസ് ഓഫ് ഇന്ത്യയിലെ കോപി എഡിറ്ററായ ആഷിഷ് യെച്ചൂരി ( സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഇന്ദ്രാണി മജൂംദാറിന്റെയും മകൻ) എന്നിങ്ങനെ മൂന്ന് സീനിയര്‍ ജേണലിസ്റ്റുകള്‍ കോവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ മരിച്ചു.

രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആശിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന്  മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദില്ലിയിൽ മാധ്യമപ്രവർത്തനം നടത്തുന്ന ആശിഷിന് 35 വയസ് മാത്രമായിരുന്നു പ്രായം.  ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഐസിയുവിൽ ആയിരുന്ന ആശിഷിന്റെ മരണം  പുലർച്ചെ 5.30ഓടെയായിരുന്നു

അതേസമയം,  ആഷിശിന് കൊവിഡ് ബാധിച്ചതോടെ സീതാറാം യെച്ചൂരി ക്വാറന്‍റൈനിൽ പോയിരുന്നു. സഹോദരനും കൊവിഡ് ബാധിച്ചു ചികിത്സയിലാണ്. ആശിഷ് ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍, ന്യൂസ് 18 എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News