കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ പൂർണ്ണ നിയന്ത്രണം

കോഴിക്കോട് ജില്ലയില്‍ എല്ലാ ഞായറാഴ്ചകളിൽ കൂടുതൽ നിയന്ത്രണം . കോവി‍ഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ നിയന്ത്രണങ്ങൾ കർശനമാക്കിയത് . സംസ്ഥാന ശരാശരിയെക്കാൾ ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനെ തുടർന്നാണ് തിരുമാനം.

മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കാം. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യത്തിനും മാത്രമേ പുറത്തിറങ്ങാന്‍ പൊതുജനങ്ങള്‍ക്ക് അനുമതിയുള്ളു. ഞായറാഴ്ചകളിൽ എല്ലാവിധ കൂടിച്ചേരലുകളും നിരോധനം ഏർപ്പെടുത്തി .

അതേസമയം,വിവാഹചടങ്ങുകളിൽ കോവിഡ് നെഗറ്റിവായ 20 പേർ മാത്രം പങ്കെടുക്കാൻ അനുമതി. എന്നാൽ ചടങ്ങിൽ പങ്കെടുക്കുന്നവർ എല്ലാവരും  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണമെന്നും കളക്ടർ വ്യക്തമാക്കി .

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here