ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം : അഞ്ച് മരണം

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ ഉണ്ടായ
ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ലക്‌നൗവില്‍ നിന്നുളള ചണ്ഡിഗഡ് എക്‌സ്പ്രസ് ട്രെയിന്‍ ലവല്‍ ക്രോസിനു സമീപം
ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുളള ഒരാള്‍ അപകടനില തരണം ചെയ്തതതായാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു.

ഗതാഗതം പുനഃസ്ഥാപിക്കാന്‍  റെയില്‍വേ  സത്വര നടപടികള്‍ സ്വീകരിച്ചു വരുന്നു. അപകടത്തില്‍പ്പെട്ട ചണ്ഡിഗഡ് എക്‌സ്പ്രസിലെ യാത്രക്കാരെ
അവരവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാനുളള ക്രമീകരണവും
അധികൃതര്‍ സ്വീകരിച്ചു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here