ദില്ലിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷം; രോഗികളെ അഡ്മിറ്റാക്കാതെ ആശുപത്രികള്‍

ദില്ലിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാകുന്നു. ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പറ്റുന്ന രോഗികളെയെല്ലാം ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആശുപത്രി സിഇഒ ശാന്തി മുകന്ദ് വ്യക്തമാക്കി.

നോയിഡ കൈലാഷ് ആശുപത്രിയില്‍ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തുകയും ചെയ്തു.

കുറച്ചു മണികൂറുകള്‍ക്ക് കൂടിയുള്ള ഓക്‌സിജന്‍ മാത്രമേ കൈലാഷ് ആശുപത്രിയില്‍ ബാക്കിയുള്ളൂ.

അതേസമയം ഓക്സിജൻ ക്ഷാമം സരോജ് ആശുപത്രി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അടിയന്തരമായി ഓക്‌സിജന്‍ ആവശ്യപ്പെട്ട് കര്‍ണാടക രംഗത്തെത്തിയിരുന്നു.

ദിനംപ്രതി 1,500 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ സംസ്ഥാനത്തേക്ക് എത്തിക്കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

300 ടണ്‍ ഓക്‌സിജന്‍ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെങ്കിലും കേസുകളുടെ വര്‍ദ്ധനവ് മൂലം ഓക്‌സിജന്റെ ദൈനംദിന ആവശ്യം ഇരട്ടിയായതായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News