വയനാട്ടില്‍ പടക്കം സൂക്ഷിച്ചിരുന്ന ഷെഡില്‍ സ്‌ഫോടനം : മൂന്ന് പേര്‍ക്ക് പരിക്ക്

വയനാട്ടില്‍ പടക്കം സൂക്ഷിച്ചിരുന്ന ഷെഡില്‍ സ്‌ഫോടനം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിയിലാണ് സംഭവം. പരിക്കേറ്റവര്‍ വിദ്യാര്‍ത്ഥികളാണ്. സാരമായി പൊള്ളലേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ഒരുമണിയോടെ നടന്ന സംഭവത്തില്‍ പ്രദേശവാസികളായ മുരളി,അജ്മല്‍,ഫെബിന്‍ എന്നിവര്‍ക്കാണ് പരിക്കറ്റത്.വിദ്യാര്‍ത്ഥികളെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. സ്‌ഫോടന ശബ്ദം കേട്ട് അടുത്തുള്ളവര്‍ ഓടിവന്നപ്പോള്‍ വസ്ത്രങ്ങളില്‍ തീപിടിച്ച കുട്ടികള്‍ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്.

മണ്ണാര്‍ക്കാട് സ്വദേശിയുടെ ഷെഡില്‍ സൂക്ഷിച്ച പടക്കങ്ങള്‍ക്ക് തീപിടിച്ചാണ് അപകടമെന്നാണ് ആദ്യ വിവരം.വിദ്യാര്‍ത്ഥികള്‍ എന്തിന് ഇവിടെ എത്തിയെന്നോ തീപിടുത്തം എങ്ങനെയുണ്ടായി എന്നോ വ്യക്തമല്ല.സംഭവത്തില്‍ ബത്തേരി പൊലിസ് അന്വേഷണം നടത്തിവരികയാണ്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News