ബാലരാമപുരത്ത് തടി മില്ലിന് തീപിടിത്തം; ഒരു കോടി രൂപയുടെ നഷ്ടം

തിരുവനന്തപുരം ബാലരാമപുരം വിഴിഞ്ഞം റോഡിൽ തടി മില്ലിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തം ഉണ്ടായത്.

ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഉച്ചക്കട കട്ടച്ചൽ കുഴിയിൽ രാഘവൻ്റെ ഉടമസ്ഥതയിലുള്ള ലളിത തടി മിലാണ് തീപിടിച്ച് നശിച്ചത്.

ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത് വിൽപ്പനയ്ക്കായി പണി കഴിപ്പിച്ച തടി ഉരുപ്പടികൾ ഭാഗീകമായും, ചിലത്‌ പൂർണ്ണമായും കത്തി നശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here