സോളാര്‍ തട്ടിപ്പ്; സരിത എസ് നായർ റിമാന്‍ഡിൽ

സോളാർ തട്ടിപ്പു കേസിൽ വാറണ്ടിനെ തുടർന്ന് അറസ്റ്റിലായ സരിത എസ് നായരെ കോടതി റിമാൻ്റ് ചെയ്തു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്ന്, ഈ മാസം 27 വരെയാണ് റിമാൻ്റ് ചെയ്തത്. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. കോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ 27 ന് കോടതി വിധി പറയും.

തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ അറസ്റ്റ് ചെയ്ത സരിത എസ്. നായരെ രണ്ടരയോടെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. കോഴിക്കോട്ടെ സോളാർ തട്ടിപ്പ് കേസിൽ വാറണ്ടിനെ തുടർന്ന് കസബ പോലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഹാജരാക്കിയ സരിതയെ ഈ മാസം 27 വരെ റിമാൻ്റ് ചെയ്തു. സോളാർ തട്ടിപ്പ് കേസിൽ ഈ മാസം 27 ന് കോടതി വിധി പറയും. റിമാൻ്റിലായ സരിതയെ കണ്ണൂർ ജയിലിലേക്ക് മാറ്റി.

വീട്ടിലും ഓഫിസിലും സോളാർ പ്ലാന്റ് സ്ഥാപിക്കാനായി കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിൽ നിന്ന് 42. 7 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇതിന് പുറമെ കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ഫ്രാഞ്ചൈസി തുടങ്ങാമെന്ന് വാഗ്ദാനവും നൽകി. കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും സരിത എസ് നായർ രണ്ടാം പ്രതിയും മണിമോൻ മൂന്നാം പ്രതിയുമാണ്. 2012ലാണ് കേസിനാസ്പദമായ സംഭവം. 2018ൽ വിചാരണ പൂർത്തിയായി. ഇക്കഴഞ്ഞ ഫെബ്രുവരിയിൽ രണ്ടു തവണ കേസ് പരിഗണിച്ചപ്പോഴും സരിത ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും അറസ്റ്റിനായി കമ്മീഷണർക്ക് കോടതി നിർദേശം നൽകിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel