സെന്‍ട്രല്‍ ജയിലിനുള്ളില്‍ മോഷണം, രണ്ട് ലക്ഷം രൂപയോളം കവര്‍ന്നു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മോഷണം. ജയില്‍ കോമ്പൗണ്ടിനുള്ളിലെ ചപ്പാത്തി നിര്‍മാണ യൂണിറ്റിന്റെ ഓഫിസിലാണ് മോഷണം നടന്നത്. ഓഫിസിന്റെ പൂട്ട് തകര്‍ത്ത് രണ്ട് ലക്ഷം രൂപയോളം കവര്‍ന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജയിലിലെ ചപ്പാത്തി നിര്‍മ്മാണ യൂണിറ്റില്‍ കവര്‍ച്ച നടന്നത്. ചപ്പാത്തി വിറ്റ വകയില്‍ ലഭിച്ച 1,92,000 രൂപയാണ് കവര്‍ന്നത്. രാവിലെ ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥരാണ് പൂട്ട് തകര്‍ന്ന നിലയില്‍ കണ്ടത്.തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു.

കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ച് ഓടിയ പോലീസ് നായ ജീവനക്കാരുടെ ട്രെയിനിങ് സെന്ററായ സിക്കയുടെ രണ്ടാം നിലയില്‍ എത്തി നിന്നു.24 മണിക്കൂറും കാവലുള്ള ജയില്‍ കോമ്പൗണ്ടിന് അകത്ത് നടന്ന മോഷണം ജയില്‍ അധികൃതരെയും പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News