സണ്ണി വെയ്ന്‍, മഞ്ജുവാര്യര്‍ എന്നിവരൊന്നിച്ച ടെക്‌നോ ടെറര്‍ ചിത്രം ചതുര്‍മുഖം തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തി

സണ്ണി വെയ്ന്‍, മഞ്ജുവാര്യര്‍ എന്നിവരൊന്നിച്ച ടെക്‌നോ ടെറര്‍ ചിത്രം ചതുര്‍മുഖം തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തി. കൊവിഡ് വ്യാപനം രൂക്ഷമായ സാചര്യത്തിലാണ് തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതെന്ന് തിര്‍മ്മാതാക്കളില്‍ ഒറാള്‍ കൂടിയായ മഞ്ജുവാര്യരാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുയിടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം വീണ്ടുമെത്തുമെന്നും അവര്‍ പറഞ്ഞു.

ചതുര്‍മുഖം തിയേറ്ററില്‍ നല്ല പ്രതികരണം നേടുന്നതിനിടെയാണ് കൊവിഡിന്റെ തീവ്രത ശക്തമായത്. നേരത്തെ രജിഷ വിജയന്‍ നായികയായ ഖൊ ഖൊ അടക്കമുള്ള ചിത്രങ്ങളും തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ടവരേ, ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക. സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യര്‍.
Step 2: Place this code wherever you want the plugin to appear on your page.

Dear ones,
We are temporarily withdrawing our film CHATHURMUKHAM from theatres in Kerala considering the current…

Posted by Manju Warrier on Thursday, 22 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News