ആശിഷിന്റെ അകാലമരണം വേദനാജനകം; അനുശോചിച്ച് എ വിജയരാഘവന്‍

സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സ.സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷിന്റെ അകാലമരണം വേദനാജനകമാണെന്ന് എ വിജയരാഘവന്‍.

ചെന്നൈയിലെ ഏഷ്യന്‍ കോളേജ്‌ ഓഫ്‌ ജേണലിസത്തില്‍ നിന്ന്‌ പഠനം കഴിഞ്ഞിറങ്ങിയ ആശിഷ്‌, ടൈംസ്‌ ഓഫ്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി മാധ്യമ സ്ഥാപനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

നിലവില്‍ ന്യൂസ്‌ ലോണ്ടറിയുടെ അസിസ്റ്റന്റ്‌ എഡിറ്ററായിരുന്നു. ആശിഷിന്റെ അകാല വിയോഗത്തില്‍ സ. യെച്ചൂരിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു, അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News