ഏത് രാജ്യത്തെ രാജാവാണ് പടയാളികളോട് സ്വന്തം ചിലവില്‍ യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ പറഞ്ഞത്

കൊവിഡിനെതിരെ യുദ്ധം ചെയ്യാന്‍ ഓരോരുത്തരും പടയാളികളാകണമെന്നു പറയുമ്പോള്‍ തന്നെ കൊവിഡ് വാക്‌സിനുകളുടെ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസം.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ പകുതി പൊതുവിപണിയില്‍ ഇറക്കുകയോ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില്‍ക്കുകയോ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ കേന്ദ്രനയം സംസ്ഥാനങ്ങള്‍ക്ക് സമ്മാനിക്കുന്നത് കോടികളുടെ ബാധ്യതയാണ്. നിലവില്‍ രാജ്യത്തിനകത്തും പുറത്തും വിതരണം ചെയ്യുന്ന പല വാക്‌സിനുകള്‍ക്കും ആയിരം രൂപയോളമാണ് വില വരുന്നത്. ഈ സാഹചര്യത്തില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍ തുക ചെലവാക്കേണ്ടി വരും.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍ ഡോസിനു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ലഭ്യമാകുന്നത്.കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട പുതിയ കേന്ദ്രനയത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാണ്

പ്രിയ ദാമോദര്‍ ദാസ് നരേന്ദ്ര മോദി ജീ ഒരു രാജാവിനെപ്പോലെ അങ്ങ് പറഞ്ഞു ;കോവിഡിനെതിരെ യുദ്ധം ചെയ്യാന്‍ ഓരോരുത്തരും പടയാളികളാകണമെന്ന് ! ഏത് രാജ്യത്തെ രാജാവാണ് പടയാളികളോട് സ്വന്തം ചിലവില്‍ യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ പറഞ്ഞത് ? ഇതായിരുന്നു സന്ദീപാനന്ദഗിരിയുടെ ചോദ്യം.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News