പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ചുമരുകളില്‍ വിസ്മയം തീര്‍ത്ത് ഓഷീന്‍ ശിവ

പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ചുവരുകളില്‍ ചിത്രകാരനും മ്യൂറലിസ്റ്റുമായ ഓഷീന്‍ ശിവ, രചിച്ച ‘ബെറ്റര്‍ ടുഗെദര്‍’ എന്ന മ്യൂറല്‍, വിസ്മയമാവുന്നു. മനുഷ്യരും ആവാസ വ്യവസ്ഥയും തമ്മിലുള്ള സഹജമായ ബന്ധമാണ് മ്യൂറലിന്റെ ഇതിവൃത്തം.

പബ്ലിക് ആര്‍ട്ട് പ്രൊജക്ടുകളുടെ സംഘാടകരായ, സെയ്ന്റ് ആര്‍ട്ട് ഇന്ത്യ ഫൗണ്ടേഷനും ഏഷ്യന്‍ പെയിന്റ്സും പ്രമുഖ കലാകാരന്മാരുടെ സഹായത്തോടെ പൊതു ഇടങ്ങളിലെ, പ്രത്യേക ലൊക്കേഷനുകള്‍ പെയിന്റ് ചെയ്യുന്നതിന്റെ ഭാഗമാണ് ഓഷീന്‍ ശിവയുടെ പെയിന്റിങ്ങ്.

നിറങ്ങളും ആശയങ്ങളും സംസ്‌കാരവുമായി സമന്വയിപ്പിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇതിനുവേണ്ടി ഡൊണേറ്റ് എ വാള്‍ എന്ന സംരംഭത്തിന്റെ ഭാഗമായി, ഒരു മതില്‍ സംഭാവന ചെയ്യാന്‍ ഏഷ്യന്‍ പെയിന്റ്സ് അഭ്യര്‍ത്ഥിച്ചു. പ്രസ്തുത മതില്‍ പെയിന്റ് ചെയ്ത് ഏഷ്യന്‍ പെയിന്റ്സ് മനോഹരമാക്കും. അത് ഒരു മാസ്റ്റര്‍ പീസ് കലാസൃഷ്ടിയായി മാറുകയും ചെയ്യും.

പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ ചിത്രകാരനും മ്യൂറലിസ്റ്റുമായ ഓഷീന്‍ ശിവ തയ്യാറാക്കിയ ‘ബെറ്റര്‍ ടുഗെദര്‍’ എന്ന മ്യൂറല്‍ മനുഷ്യരും ആവാസവ്യവസ്ഥയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഡത വെളിവാക്കുന്നതാണ്. വന്യജീവികളെയും സസ്യജന്തുജാലങ്ങളെയും കലാസൃഷ്ടിയില്‍ അവതരിപ്പിക്കുന്നു. പട്ടത്തെ കേന്ദ്രീയ വിദ്യാലയ സ്‌കൂളിന്റെ ചുവരുകളില്‍ വരച്ച ചുവര്‍ചിത്രം രണ്ട് കുട്ടികള്‍ മൃഗങ്ങളുമായി കളിച്ചുല്ലസിക്കുന്നതും കാണിക്കുന്നു. നമ്മള്‍ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുമ്പോഴുള്ള ശോഭനമായ ഭാവിയുടെ സാധ്യതയെയാണ് ഇത് പ്രതീകവത്കരിക്കുന്നത്.

സുസ്ഥിരതയുള്ള ജീവിതശൈലി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പട്ടം കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പള്‍ അജയ് കുമാര്‍ പറഞ്ഞു. മ്യൂറല്‍ ചിത്രങ്ങളിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കാന്‍ കഴിഞ്ഞതായി അജയ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News