സിദ്ദിഖ് കാപ്പന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക, ചികിത്സ ഉറപ്പാക്കണമെന്ന് കെ യു ഡബ്ള്യു ജെ

ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. കോവിഡ് ബാധയെ തുടർന്ന് കാപ്പൻ മഥുരയിലെ കെ.വി.എം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. നേരത്തേതന്നെ ഹൃദ്രോഗവും പ്രമേഹ രോഗവും അലട്ടുന്ന കാപ്പെൻറ ആരോഗ്യനില ജയിൽവാസത്തെ തുടർന്നു മോശം അവസ്ഥയിലായിരുന്നു.

കോവിഡ് ബാധയെ തുടർന്ന് ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാപ്പാൻറ ആരോഗ്യാവസ്ഥ കൂടുതൽ മോശമായതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ഏതാനും ദിവസങ്ങളായി പനി ബാധിതനായിരുന്ന കാപ്പൻ ഉയർന്ന പ്രമേഹവും നോമ്പിന്റെ ക്ഷീണവും മൂലം ദിവസങ്ങളായി ക്ഷീണിതനായിരുന്നു. കാപ്പാനെ പാർപ്പിച്ചിരുന്ന മഥുര ജയിലിൽ കഴിഞ്ഞദിവസം അമ്പതോളം പേർക്ക് കോവിഡ് സ്ഥരീകരിച്ചിരുന്നു.

ആറു മാസത്തിലേറെയായി അന്യായ തടങ്കലിൽ കഴിയുന്ന കാപ്പനോട് മനുഷ്യത്വരഹിതമായ സമീപനം പുലർത്തുന്ന ഉത്തർപ്രദേശ് ഭരണകൂടത്തിന്റെയും യു.പി പൊലീസിന്റെയും കീഴിൽ അദ്ദേഹത്തിന്റെ മതിയായ ആരോഗ്യ പരിചരണം കിട്ടുമോ എന്ന കാര്യത്തിൽ അങ്ങേയറ്റം ആശങ്കയും ഉത്കണ്ഠയും ഉണ്ട്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കേന്ദ്രത്തിന്റെയും കേരള സർക്കാരിന്റെയും അടിയന്തര ഇടപെടൽ ആവശ്യമാണ്. ദൽഹിയിൽ എയിംസ് പോലെ മികച്ച നിലവാരത്തിലുള്ള ആശുപത്രിയിലേക്കു മാറ്റി കാപ്പന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനും അദ്ദേഹത്തിന്റെ മോചനത്തിനും േകന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തണമെന്നും ഉത്തർപ്രദേശ് സർക്കാറുമായി ബന്ധപ്പെട്ടു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സമർപ്പിച്ച നിവേദനത്തിൽ യൂണിയൻ പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അഭ്യർഥിച്ചു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News