ഓക്‌സിജന്‍ ക്ഷാമം : ദില്ലിയില്‍ സ്ഥിതി അതീവ ഗുരുതരം

ദില്ലിയില്‍ ഐസിയു കിടക്കകളുടെ കാര്യത്തിലും, ഓക്‌സിജന്റെ കാര്യത്തിലും നേരിടുന്നത് വലിയ ക്ഷാമം. ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രോഗികളെ അഡ്മിറ്റ് ചെയ്യാനും ആശുപത്രികള്‍ക്ക് കഴിയുന്നില്ല.

പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഓക്‌സിജന്‍  വാഹനങ്ങള്‍ തടയരുതെന്ന് ആഭ്യന്തരമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ ആശുപത്രികളില്‍ 7000 കിടക്കകള്‍ ആവശ്യപ്പെട്ടെങ്കിലും 2000 മാത്രമാണ് ലഭിച്ചതെന്നും ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമെന്നുമാണ് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

യുപി ഹരിയാന സര്‍ക്കാരുകള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും ദില്ലി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അതേ സമയം ശാന്തി മുകുന്ദ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

ഇതോടെ ഓക്‌സിജന്‍ വാഹനങ്ങള്‍ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ദില്ലി ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്കി.

പ്രാധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. ഓക്‌സിജന്‍ ക്ഷാമം ഗുരുതര പ്രതിസന്ധിയിലേക്ക് എത്തിയതോടെ 140 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കുമെന്ന് ഹരിയാന സര്‍ക്കാരും വ്യക്തമാക്കി. അതേ സമയം അടിയന്തര പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വലിയ പ്രതിസന്ധിയാകും രാജ്യതലസ്ഥാനത്തു ഉണ്ടാവുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News