കൊവിഡിൽ നിന്നും രക്ഷ നേടാൻ ഈ മൂന്നു ‘C ‘കള്‍ ഒഴിവാക്കൂ

കൊവിഡിന്റെ പ്രതിരോധത്തിൽ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ഒന്നാണ് മൂന്നു ‘C’ കള്‍ ഒഴിവാക്കുകയെന്നത്. രോഗം പകരാനുള്ള റിസ്‌ക് വളരെയധികം കൂട്ടുന്ന സാഹചര്യങ്ങളാണ് ഇവയൊക്കെ.വാക്സിനേഷൻ മാത്രമല്ല പ്രതിവിധി.ജാഗ്രതകൂടിയാണ്

മൂന്നു ‘C’ കള്‍ ഒഴിവാക്കിയാല്‍ കൊവിഡിനെ ഒരു പരിധി വരെ അകറ്റി നിര്‍ത്താം
ആ മൂന്നു ‘C ‘കള്‍ ഇതാണ്

1.CLOSED AND CONFINED PLACES
2.CROWDED PLACES
3.CLOSE CONTACT SETTING

1.CLOSED AND CONFINED

ഇടുങ്ങിയ ,വെന്റിലേഷന്‍ ഇല്ലാത്ത,ശുദ്ധവായു കയറാത്ത മുറികളില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക .

ഓഫീസുകള്‍ കടകള്‍ ഒക്കെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതാവും .കൂടുതലായും എ സി മുറികള്‍ക്ക് വേണ്ടി വെന്റിലേഷനുകള്‍ അടച്ചിരിക്കും .ജോലി ചെയ്യേണ്ടത് കൊണ്ട് ആളുകള്‍ അവിടേക്കു വരുന്നത് ,കാണുന്നത് പരമാവധിഒഴിവാക്കുക.മീറ്റിങ്ങുകള്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കല്‍ വഴി പകുതിയോളം പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

ഹോട്ടലുകള്‍/ കാന്റീനുകള്‍ എന്നിങ്ങനെയുള്ള ഭക്ഷണശാലകള്‍ പരമാവധി സമ്പര്‍ക്ക സാധ്യത ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഓഫീസ് മുറികളും ജനാലകളും വാതിലുകളും തുറന്നിട്ട് പരമാവധി വായു സഞ്ചാരം ഉറപ്പാക്കണം.എ.സി. പ്രവര്‍ത്തിപ്പിച്ചാല്‍ പോലും ജനാലകള്‍ തുറന്നിടണം.

മുറികളില്‍ വായു സഞ്ചാരം ഉറപ്പു വരുത്തല്‍,ആള്‍ക്കൂട്ടം ഒഴിവാക്കല്‍
അടഞ്ഞ മുറികളില്‍ സമയം ചിലവഴിക്കുന്നത്,കൂടുതല്‍ നേരം അടുത്തിടപഴകുന്ന സമ്പര്‍ക്ക സാധ്യതകള്‍ എന്നിവ ഒഴിവാക്കുക എന്നത് പ്രാധാന്യത്തോടെ പാലിക്കേണ്ടതുണ്ട്.

2. CROWDED PLACES

ആഘോഷങ്ങള്‍ ,കൂട്ടമായുള്ള കച്ചവടങ്ങള്‍ (ചന്തകള്‍ ) ,സമരം,പ്രക്ഷോഭങ്ങള്‍ എന്നിവ ഈ ഗണത്തില്‍ വരുന്നവയാണ് .പരിചയമില്ലാത്ത ആള്‍ക്കൂട്ടത്തിലേക്കു ഇറങ്ങി ചെല്ലുന്നതോടെ ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാം . കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു മാത്രമേ എല്ലാ കാര്യങ്ങളും സംഘടിപ്പിക്കാവു.

ഓണ്‍ലൈന്‍ പര്‍ച്ചേസ് കൂടുതല്‍ ശീലമാക്കുക. നിലവില്‍ പ്രാദേശിക കച്ചവടക്കാര്‍ പോലും ഫോണില്‍ വിളിച്ചു പറയുകയോ/ വാട്‌സ് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുകയോ ചെയ്താല്‍ വീട്ടു പടിക്കല്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഇത് പോലുള്ള ക്രമീകരണങ്ങള്‍ ഉപയോഗപ്പെടുത്തുക.

തിരക്ക് കണ്ടാല്‍ ഒഴിവാക്കുക.ആള്‍ക്കൂട്ടം ഉണ്ടാവുന്ന മീറ്റിങ്ങുകള്‍, യോഗങ്ങള്‍, മറ്റു പരിപാടികള്‍ എന്നിവ കര്‍ശനമായി ഒഴിവാക്കി ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ ഉപയോഗപ്പെടുത്തുക.

വിവാഹമോ, നൂലുകെട്ടോ, മരണം പോലുമായാലും ചടങ്ങുകള്‍ കോവിഡ് പോട്ടോക്കോള്‍ ലംഘിച്ചു നടത്താതിരിക്കുക, പങ്കെടുക്കാതിരിക്കുക.

3.CLOSE CONTACT സെറ്റിങ്

ഓഫീസുകളില്‍ ആണ് കൂടുതലായും ഈ അവസ്ഥ കാണപ്പെടുന്നത് ,ജോലി ചെയ്യുമ്പോള്‍ സാമൂഹിക അകലം പാലിച്ചു അകന്നു നില്‍ക്കും എന്നാല്‍ ഭക്ഷണം കഴിക്കാനുള്ള ഒരുമിക്കല്‍ ,ഒഴിവു സമയങ്ങള്‍ എന്നിവയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് മറന്നുള്ള ഒരുമിക്കലുകളും കൂട്ടംചേരലുകളും ഉണ്ടാകുന്നു. ഇതൊഴിവാക്കിയാല്‍ വലിയൊരു രോഗ വ്യാപനം തടയാനാകും.

സഹപ്രവര്‍ത്തകരില്‍ നിന്നും രണ്ടു മീറ്റര്‍ ശാരീരിക അകലം പാലിക്കുക, അത്തരം സന്ദര്‍ഭങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ഇടവേളകളിലെ അടുത്തിടപഴകല്‍ അപകടമാണ്.ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കാണിക്കുന്ന ഒരു അബദ്ധമാണ് ഇടവേളകളിലെ ഇടപഴകല്‍. മാസ്‌ക് താഴ്ത്തി വെച്ച് ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത്, ഒപ്പം കളി ചിരി വര്‍ത്തമാനം

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് കൂടുതലും, എന്നാല്‍ അതായത് പൂര്‍ണ ആരോഗ്യാവസ്ഥയില്‍ മുന്‍പില്‍ കാണുന്ന ആളുകളും രോഗം പകര്‍ത്താം എന്ന് ഓര്‍ക്കുക. കോവിഡ് ഭീഷണി മാറുംവരെ അടുത്തിടപഴകല്‍ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്.

ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകുക;സാമൂഹിക അകലം പാലിക്കുക :മാസ്‌ക് ധരിക്കുക :ജീവന്റെ വിലയുള്ള ജാഗ്രത

b.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News