ആശങ്കയായി കൊവിഡ് രണ്ടാം തരംഗം; രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം

ആശങ്കയായി കോവിഡ് രണ്ടാം തരംഗം.  രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിപതിനയ്യായിരത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2104 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തു.

രാജ്യത്ത് കൊവിഡ് ടെസ്റ്റ്‌ നടത്തുന്ന 100ൽ 19 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നു. 146 ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരം. ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി ഹരിയാന ആരോഗ്യ വിഭാഗം അധികൃതർ ചർച്ച നടത്തും. വാക്‌സിനേഷൻ സംബന്ധിച്ചാണ് ചർച്ച.

ലോകത്തെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണ് രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് 3,14,835 പേർക്ക് കോവിഡ് രോഗം റിപ്പോർട്ട്‌ ചെയ്തു. 2104 മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗബാധിതരുടെ എണ്ണം റിപ്പോർട്ട്‌ ചെയ്തപ്പോൾ കൊവിഡ് വ്യാപനത്തിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി.  രാജ്യത്ത് 100ൽ 19 പേർക്കും കോവിഡ് രോഗം സ്ഥിരീകരിക്കുന്നു.

രാജ്യത്താകമാനമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 19 ശതമാനമായി .രാജ്യത്തെ 146 ജില്ലകളിൽ കൊവിഡ് സാഹചര്യം ​ഗുരുതരമാണ്. ഈ ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്ക് അനുസരിച്ച് പതിനേഴോളം സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  കൊവിഡ് വ്യാപനം രൂക്ഷമായ 146 ജില്ലകളിൽ ദില്ലി, മുംബൈ നഗരപ്രദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറിന്‍റെ ഉത്പാദന പരിധി കേന്ദ്രം വർധിപ്പിച്ചു. 38 ലക്ഷത്തിൽ നിന്നും 78 ലക്ഷമായാണ് ഉത്പാദന പരിധി ഉയർത്തിയത്.

കടുത്ത പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിലേക്ക് റെംഡിസിവിറിന്‍റെ ഭൂരിഭാഗം ഡോസും എത്തിക്കും. കൂടുതലായി 20 മരുന്നുൽപ്പാദനകേന്ദ്രങ്ങൾക്കും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.  24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 67,468 പേർക്കും കർണാടകയിൽ 23,558 പേർക്കും യുപിയിൽ 33,214 പേർക്കും രോഗം സ്ഥിരികരിച്ചു.

ഹരിയാന അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരുമായി സംസ്ഥാനത്തെ ആരോഗ്യ വിഭാഗം അധികൃതർ ഇന്ന് വൈകിട്ട് ചർച്ച നടത്തും. കോവിഡ് ചികിത്സ, വാക്സിനേഷൻ എന്നിവ സംബന്ധിച്ചാണ് ചർച്ച. അതിർത്തികളിൽ വാക്‌സിനേഷൻ സെന്ററുകൾ തുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here