“ഞങ്ങളുണ്ട്”; കാൽ ലക്ഷം യൂണിറ്റ് കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും: ഡിവൈഎഫ്ഐ

കൊവിഡ് 19 രണ്ടാം തരംഗം കേരളത്തേയും ബാധിച്ച് തുടങ്ങിയിരിക്കുന്നു. നിയന്ത്രണ വിധേയമെങ്കിലും വ്യാപനതോത് കൂടുകയാണ്. സാർവ്വത്രിക വാക്സിനേഷനാണ് ഈ മഹാമാരിക്ക് പ്രതിരോധം തീർക്കുവാനും അതിജീവിക്കുവാനുമുള്ള പ്രധാന പോംവഴി.

വാക്‌‌സിനേഷന്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്ന സംസ്ഥാനമാണ് കേരളം. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷനാണ് ഇപ്പോൾ നടന്നുവരുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍, സ്പോട്ട് രജിസ്ട്രേഷൻ ഒഴിവാക്കി ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം എല്ലായിടത്തും ഒരുക്കുകയാണ് സംസ്ഥാന സർക്കാർ.

കൊവിഡ് ആരംഭിച്ച 2020 മർച്ചുമുതൽ തന്നെ ഡി.വൈ.എഫ്.ഐ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുകയാണ്. “ഞങ്ങളുണ്ട്” ക്യാമ്പയിൻ്റെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും നടപ്പാക്കി വരികയും ചെയ്യുന്നു.

സംസ്ഥാനത്ത് SSLC പരീക്ഷകൾ നടന്നുവരുന്ന സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികളെ പരീക്ഷ കേന്ദ്രത്തിൽ എത്തിക്കുന്ന “സ്നേഹയാത്ര”യിലൂടെ നിരധി വിദ്യാർത്ഥികൾക്ക് സേവനം നൽകാൻ കഴിഞ്ഞു.

മേയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ആരംഭിക്കുകയാണ്. ഇത് കൂടുതൽ തിരക്ക് വർദ്ധിപ്പിക്കും.

ഈ സാഹചര്യത്തിൽ മുഴുവൻ പേരെയും വാക്സിനേഷൻ രജിസ്ട്രേഷൻ്റെ ഭഗമാക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വം ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുകയാണ്.

ഇതിൻ്റെ ഭാഗമായി ശനിയാഴ്ച്ച മുതൽ, ഡിവൈഎഫ്ഐ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ഓൺലൈൻ രജിസ്ട്രേഷനുള്ള ഹെൽപ്പ് ഡെസ്ക് ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News