കേന്ദ്ര സർക്കാർ കൊവിഡ്‌ വാക്‌സിന്‍ സൗജന്യമായി നല്‍കണം: ക്യാമ്പയിനുമായി എസ്.എഫ്.ഐ

കേന്ദ്ര സർക്കാർ കൊവിഡ്‌ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് എസ്.എഫ്.ഐ. തിരുവനന്തപുരം – കൊവിഡ് വാക്സിൻ കിട്ടാത്തതുമൂലം രാജ്യത്താകമാനം കടുത്ത പ്രയാസം നേരിടുകയാണ്‌.

വാക്‌സിന്‍ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. കോവിഡ്‌ പടര്‍ന്ന്‌ പിടിക്കുമ്പോഴും കൊള്ളയ്‌ക്ക്‌ അവസരം തേടുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നയം മാറ്റം ഇതിന്‌ തെളിവാണ്‌.

വാക്‌സിന്‍ കയറ്റുമതിയിലൂടെ സ്വകാര്യ കുത്തക കൾക്ക് ലാഭം നേടികൊടുക്കാനാണ് ശ്രമം. ഡോസിന്‌ 150 രൂപയ്‌ക്ക്‌ കേന്ദ്രത്തിന്‌ തുടര്‍ന്നും വാക്‌സിന്‍ ലഭിക്കും. അത്‌ കയറ്റുമതി ചെയ്യും.

എന്നാൽ കമ്പനികള്‍ നിശ്ചയിക്കുന്ന കൂടിയ വിലയ്‌ക്ക്‌ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങണമെന്നത്‌ ക്രൂരതയാണ്‌.

കേന്ദ്ര സർക്കാർ വാക്സിൻ വിതരണത്തിൽ എടുത്തിരിക്കുന്ന ജനദ്രോഹ നടപടിയിൽ നിന്ന് പിന്മാറി വാക്സിൻ സൗജന്യമായി ലഭ്യമാക്കാൻ തയ്യാറാകണം എന്ന് ആവശ്യപെട്ട് വിദ്യാർഥികൾ എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും പ്രതിഷേധം സംഘടിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here