ഹിന്ദ്‌ലാബ്സിന് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍

കേന്ദ്ര പൊതുമേഖലയിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ സംരംഭമായ ഹിന്ദ്‌ലാബ്‌സ് ഡയഗ്നോസ്റ്റിക്‌സെന്റര്‍
& സ്പെഷ്യാലിറ്റി ക്ലിനിക്കിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) അക്രഡിറ്റേഷന്‍ ലഭിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ സംരംഭമാണ് ഹിന്ദ്‌ലാബ്‌സ്. ഐഎസ്ഒ 15189: 2012 അടിസ്ഥാനമാക്കിയുള്ളതാണ് അക്രഡിറ്റേഷന്‍. മെഡിക്കല്‍ പരിശോധനകളിലെ ടെസ്റ്റിംഗ് രംഗത്തെ ഗുണനിലവാരത്തിനും മികവിനുമുള്ള അംഗീകാരമാണ് എന്‍.എ.ബി.എല്‍. ഹിന്ദ്‌ലാബ്‌സിലെ ബയോകെമിസ്ട്രി, ഇമ്മ്യൂണോളജി, മൈക്രോബയോളജി, ഹെമറ്റോളജി, ക്ലിനിക്കല്‍ പാത്തോളജി ടെസ്റ്റുകള്‍ എന്‍.എ.ബി.എല്ലിന്റെ പരിധിയില്‍ വരുന്നതായിരിക്കും. സാധാരണക്കാര്‍ക്ക് മികച്ച ഗുണനിലവാരമുള്ള പരിശോധനകള്‍ വളരെ കുറഞ്ഞ ചിലവില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് ഹിന്ദ്‌ലാബ്‌സ്.

2016 മെയ് മാസത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ട്രിഡ സോപനം കെട്ടിടത്തില്‍ ഹിന്ദ്‌ലാബ്‌സ് ആരംഭിച്ചത്. സ്വകാര്യ ലാബുകളേക്കാള്‍ 30-60 ശതമാനം വരെ വില കുറവിലാണ് ഹിന്ദ്ലാബ്‌സില്‍ 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാകുന്നത്.

നെടുമങ്ങാട്, കവടിയാര്‍, ജനറല്‍ഹോസ്പിറ്റല്‍, വട്ടിയൂര്‍ക്കാവ്, ആക്കുളം, പേരൂര്‍ക്കട തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ രക്തശേഖരണ കേന്ദ്രങ്ങളും ഹിന്ദ്ലാബ്‌സിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News