മലയാള സിനിമയിലേക്ക് വീണ്ടും അമ്പിളി തിളക്കം എത്തുന്നു

മലയാളികളുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടൻ വെള്ളിത്തിരയിലേയ്ക്ക് തിരിച്ചെത്തുന്നു.ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ അഭിനയിച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍. കുഞ്ഞുമോന്‍ താഹ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ തീമഴ തേന്‍ മഴ എന്ന ചിത്രത്തിലാണ് ജഗതി വീണ്ടും അഭിനയിക്കുന്നത്.

കറിയാച്ചന്‍ എന്ന കറുവാച്ചനായിട്ടാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ജഗതിയുടെ വീട്ടില്‍ തന്നെയായിരുന്നു ചിത്രീകരണം.

കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവായിട്ടാണ് ജഗതി ചിത്രത്തില്‍ അഭിനയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News