പ്രളയ സമയത്ത് കുഞ്ഞിനെ സാഹസികമായി രക്ഷപെടുത്തിയ ഫയർ ഫോഴ്സ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ തിരുവല്ല അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആന്റ്‌  റെസ്ക്യു ഓഫീസർ ഡ്രൈവർ വി വിനീത് (34)  മരിച്ചു.  ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മത്സ്യം കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു.

6 വർഷമായി തിരുവല്ല നിലയത്തിലെ ജോലിയിൽ തുടർന്നു വരവെ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. 2018ലെ പ്രളയകാലത്ത് രാപകൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. കോ വിഡ് കാലത്തും നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിച്ചിരുന്നു.

മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ വിദ്യാധരന്റേയും  ഓമനയുടേയും മകനാണ് ഭാര്യ: അശ്വതി.  മകൾ: ദേവശ്രീ (6)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here