കൊവിഡ് രണ്ടാം തരം​ഗം: ഏപ്രിൽ 26-ന് സർവ്വകക്ഷിയോ​ഗം

കൊവിഡിന്റെ രണ്ടാം തരം​ഗം ചർച്ച ചെയ്യാൻ ഏപ്രിൽ 26-ന് വീഡിയോ കോൺഫറൻസ് വഴി സർവ്വകക്ഷിയോ​ഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.അതേസമയം തൃശ്ശൂ‍ർ പൂരം പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശക്തമായ പൊലീസ് സുരക്ഷയിലാവും തൃശ്ശൂർ പൂരം. പാവറട്ടി പള്ളി പെരുന്നാളും കുടൽമാണിക്യക്ഷേത്രത്തിലെ ഉത്സവും റദ്ദാക്കിയിട്ടുണ്ട്. നോമ്പ് തുറകളിൽ സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like