35 മാര്‍ക്കിനുള്ള പരീക്ഷയെഴുതുന്ന മോദിക്ക് 36 കിട്ടിയാല്‍ ഡിസ്റ്റിങ്ഷന്‍; പരിഹാസവുമായി കെ ജെ ജേക്കബ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലാണ് അദ്ദേഹം മോദിയെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.

മുപ്പത്തഞ്ചു മാര്‍ക്കിനുള്ള പരീക്ഷയെ മോദി എഴുതൂ എന്നും മുപ്പത്താറ് മാര്‍ക്ക് കിട്ടിയാല്‍ പുള്ളിയ്ക്കു ഡിസ്റ്റിംക്ഷനാണെന്നും അദ്ദേഹം പരിഹസിച്ചു.

ഫെയ്സ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണ രൂപം

എനിക്കിതാണ് മോദിജിയെ ബഹുമാനം. പുള്ളി മുപ്പത്തഞ്ചു മാർക്കിനുള്ള പരീക്ഷയെ എഴുതൂ. മുപ്പത്താറു കിട്ടിയാൽ പുള്ളിയ്ക്കു ഡിസ്റ്റിംക്ഷനാണ്.ഇന്നലെ ആൾ വന്നു കാര്യം പറഞ്ഞു:ഒന്നും ചെയ്യില്ല; ചെയ്യാൻ പ്ലാനില്ല; അറിയുകയുമില്ല.

ആകെ അറിയാവുന്നത് കച്ചോടമാണ്. അതുകൊണ്ടു പകുതി വാക്സിൻ മാർക്കറ്റിൽ വിൽക്കാൻ മരുന്ന് കമ്പനികൾക്ക് അനുവാദം കൊടുത്തിട്ടുണ്ട്. ആവശ്യക്കാർക്ക് വാങ്ങാം. കഴിഞ്ഞു. ഉത്തരവാദിത്തം കഴിഞ്ഞു.

ഇനി എന്തെങ്കിലും ചെയ്‌താൽ മുപ്പത്തഞ്ചു മാർക്കിനുള്ള വക പി ആർ/ഭക്തന്മാർ കണ്ടെത്തിക്കൊള്ളും. കേന്ദ്ര ബജറ്റിൽ കോവിഡ് വാക്സിനുകൾക്കു മാത്രമായി 35,000 കോടി രൂപ പ്രത്യേകം വകയിരുത്തിയിട്ടുണ്ട്.

വേണമെങ്കിൽ കൂടുതൽ കൊടുക്കും എന്നും പറഞ്ഞിട്ടുണ്ട്. പി എം കെയർ ഫണ്ട് എന്ന് പറഞ്ഞു നാട്ടിലും പുറത്തുമുള്ള സ്‌ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും കണക്കില്ലാത്ത പണം പിരിച്ചുവച്ചിട്ടുണ്ട്.

എന്നിട്ടാണ്! ലോകത്തിന്റെ ഫാർമ ഹബാണ് എന്ന് ഇടയ്ക്കിടെ പറയും. പക്ഷെ ഒരാവശ്യം വന്നപ്പോൾ മരുന്നില്ല ഓക്സിജനില്ല വാക്സിനില്ല കിടക്കകളില്ല ഐ.സി.യുകളില്ല വെന്‍റിലേറ്ററില്ലഅതൊന്നും മനസിലാകത്തുമില്ല. മുപ്പത്തഞ്ചു മാർക്ക് മതി. പള്ളിക്കൂടത്തിൽ പോകേണ്ട നേരത്തു വടി കറക്കാൻ പോയതിന്റെ ഗുണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News