പോരാട്ടങ്ങൾക്കിടയി ൽ മകന്റെ അടുത്തുപോകാൻ കഴിയാത്ത അച്ഛൻ, യെച്ചൂരിയെകുറിച്ച് ഹൃദയം തൊടും കുറിപ്പ് സോഷ്യൽ മീഡിയയിൽ

മരിച്ചുകഴിഞ്ഞപ്പോഴാണ് സഖാവ് സീതാറാം യെച്ചൂരിക്ക് മക്കളുണ്ടെന്ന് അറിഞ്ഞത്.എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായി വന്ന ആന്ധ്രക്കാരൻ. പഠനത്തിൽ മിടുമിടുക്കനായി പരീക്ഷകൾ പാസായൊരാൾ. ‘ജീവിതസൌഭാഗ്യങ്ങളുടെ’ അനേകം മേച്ചിൽപ്പുറങ്ങളിൽനിന്നും മാറി തൊഴിലാളിവർഗത്തിനുവേണ്ടി ജീവിതം മാറ്റി വെച്ചയാള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകേന്ദ്രസെക്രട്ടറിയറ്റിലേക്കും തുടർന്ന് പോളിറ്റ് ബ്യൂറോയിലേക്കും പിന്നീട് ജനറല്‍ സെക്രട്ടറി പദത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടപ്പോഴും സഖാവിന്‍റെ കുടുംബബന്ധങ്ങളെക്കുറിച്ച്ആരും അന്വേഷിച്ചിരുന്നില്ല.

ജയിൽവാസമനുഷ്ഠിച്ചതിന് അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനാവാതെ മാറിനിന്ന സഖാവ് ഇ.എം.എസിനെക്കുറിച്ച് കേട്ടിരുന്നു. ആദ്യമുണ്ടായ മകനെക്കാണാൻ, പാർട്ടി അനുവാദമില്ലാതെ, കൊല്ലം കടപ്പുറത്തൂടെ ഏഴുനാഴിക ഓടിക്കിതച്ചുവന്ന മറ്റൊരഛനേയും കേട്ടിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിന്റെ പ്രസിഡണ്ടായിരിക്കെ മകന്റെ ജീവൻവെച്ച് വിലപേശിയിട്ടുപോലും വിട്ടുകൊടുക്കാതിരുന്ന സ്റ്റാലിനെപ്പറ്റിയും വായിച്ചിട്ടുണ്ട്.

ഇന്ത്യയിൽ സംഘപരിവാര്‍ ഫാസിസത്തിനെതിരെ ഉയർന്ന ഏറ്റവും തീഷ്ണവും ശക്തവുമായ ശബ്ദങ്ങളിൽ ഏറ്റവുമുച്ചത്തിൽ മുഴങ്ങിയത് യെച്ചൂരിയുടേതായിരുന്നു. ഹിന്ദുത്വഫാസിസത്തെ സൈദ്ധാന്തികമായും പ്രായോഗികമായും എങ്ങനെനേരിടണമെന്നു കൃത്യമായി പതിറ്റാണ്ടുകൾക്കുമുന്പേ പറഞ്ഞൊരാൾ.

മഹാമാരിയായി കോവിഡ് പെയ്തിറങ്ങിയപ്പോഴും അതുസംബന്ധിച്ച പ്രതികരണങ്ങളിൽ കോടിക്കണക്കിനാളുകളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി നടത്തിയ ഇടപെടലുകളിൽ ശ്രദ്ധേയമായത് യെച്ചൂരിയുടേതായിരുന്നു.

ഇന്നലെപ്പോലും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുസംബന്ധിച്ച്, കേന്ദ്രസർക്കാരിന്റെ കുത്തകപ്രീണന നയംസംബന്ധിച്ച് നടത്തിയ വിമർശനങ്ങൾ നമ്മളെല്ലാം ഷെയർചെയ്തതാണ്. ഈ പോരാട്ടങ്ങളെല്ലാം നടത്തുമ്പോഴും കുടുംബ ബന്ധത്തിന്‍റെ ദൃഢത പറഞ്ഞ് ആശുപത്രിയില്‍ പോകാനോ തന്റെ മകന്റെ അടുത്തുപോകാനോ അവനെ കാണാനോ ഈ പിതാവ് ശ്രമിച്ചില്ല.

ലോകതൊഴിലാളിവർഗത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്നിടയിൽ തന്റെ മൂന്നുമക്കളെ നഷ്ടപ്പെട്ട പിതാവാണ് മാർക്സ്. മരുന്നുപോലും വാങ്ങാനാവാതെ ലണ്ടൻതെരുവിൽ വിറങ്ങലിച്ച അനേകം പിതാക്കളിലൊരാൾ
അതേ വേദനയനുഭവിച്ച അനേകം മാതാപിതാക്കളിലൊരാൾ മാത്രമായിരിക്കും സഖാവ് യെച്ചൂരിയും.

സമൂഹത്തിന്റെ വേദനകൾക്കുപരിഹാരംതേടിഅലയുന്ന കമ്യുണിസ്റ്റുകൾക്ക് വ്യക്തിഗതദുഃഖങ്ങൾ
അന്യമല്ല…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here