സ്വകാര്യമേഖലയിലെ ചികിത്സാ നിരക്ക് ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

പ്രത്യേക ടാസ്ക് ഫോഴ്സ് വിവിധ ജില്ലകളിൽ സൗകര്യം പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ കൊവിഡ് ചികിത്സയ്ക്കായി ഈടാക്കുന്നുവെന്ന പരാതിയുണ്ട്.

2300 മുതൽ 20000 രൂപ വരെ ഒരു ദിവസത്തെ ചികിത്സയ്ക്കായി ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതു ക്രമീകരിക്കാൻ ജില്ലാ ഭരണാധികാരികൾ ഇടപെടണം.

കൊവിഡ് അവസരമായി കണ്ട് അമിത ചാർജ്ജ് അപൂർവ്വം ചിലർ ഈടാക്കുന്നുവെന്നാണ് ഇതിൽ നിന്നും മനസിലാവുന്നത്. സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സ നടത്തണം. എന്നാൽ ന്യായമായ നിരക്കാവണം ഈടാക്കേണ്ടത്.

സംസ്ഥാന തലത്തിൽ നിരക്കുകൾ ഏകോപിപ്പിക്കും. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ശനിയാഴ്ച ച‍ർച്ച ന‌ടത്തുന്നുണ്ട്. ഇതോടൊപ്പം ഏതെങ്കിലും ആശുപത്രിയിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ അടിയന്തരമായി അതു പരിഹരിക്കാൻ നി‍ർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here