
സംസ്ഥാനങ്ങൾക്കുള്ള കോവിഡ് വാക്‌സിന്റെ തുക കേന്ദ്രസർക്കാർ വൻതോതിൽ വർധിപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാൻ നിരവധി പേരാണ് രംഗത്തെത്തുന്നത്. ചലഞ്ചുമായി സോഷ്യൽമീഡിയ രംഗത്തെത്തിയപ്പോൾ ഇതുവരെ ലഭിച്ചത് 25 ലക്ഷത്തിലധികം രൂപ.
രണ്ട് പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ മലയാളികളെ കൈ പിടിച്ചുയർത്തിയ മുഖ്യമന്ത്രി പിണറായി വിജയനിലുള്ള വിശ്വാസമാണ് ഇതിലൂടെ വീണ്ടും പ്രകടമാകുന്നത്. സോഷ്യൽമീഡിയ ചലഞ്ചിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു.
സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ കേന്ദ്ര സർക്കാരിന്റെ കൊവിഡ് വാക്സിൻ നയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയ ചലഞ്ചിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരടക്കം മുന്നോട്ടു വരികയും ചെയ്ത കാഴ്ചയാണ് കേരളജനത ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
വാക്‌സിൻ നൽകുന്നതിൽ കേന്ദ്രത്തിന്റെ നയത്തിൽ പ്രതിഷേധമായാണ് ക്യാമ്പയിൻ നടക്കുന്നത്. സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകില്ല എന്ന കേന്ദ്ര നിലപാട് പ്രതിഷേധാർഹം തന്നെയാണ്.എന്നാൽ കേരളത്തിൽ എല്ലാവർക്കും വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ സ്വീകരിച്ചവര്‍ വാക്‌സിനേഷന് വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസാ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് പുതിയ ക്യാമ്പയിന്‍.
കേരളത്തില്‍ നിന്ന് സൗജന്യമായി രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ വരുന്ന തുക 800 രൂപയാണ്. ഈ തുക എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കാനായി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. വാക്‌സിന്‍ ചലഞ്ച് എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഒരു ഡോസ് കോവിഷീൽഡിന് കേന്ദ്രം നല്‍കേണ്ടത് 150 രൂപയാണെങ്കിൽ സംസ്ഥാനം 400 രൂപ നൽകണമെന്നതാണ് അവസ്ഥ. സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 600 രൂപയും. വിപണി മത്സരം കടുത്താൽ ഇനിയും കൂടും. ഈ സാഹചര്യത്തിലാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ചത്. ഇടക്കിടക്ക് വാക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാനുള്ള ചലഞ്ച് ആരംഭിച്ചത്. വാക്‌സിൻ തുക ബുദ്ധിമുട്ടില്ലാതെ നൽകാനുള്ള ജീവിതാവസ്ഥ ഉണ്ടെന്നും, അതുകൊണ്ട് തനിക്കും കുടുംബത്തിനും വാക്‌സിൻ എടുക്കേണ്ട തുകയും സാധിക്കുന്നത്ര ആളുകൾക്ക് വാക്‌സിൻ എടുക്കേണ്ട തുകയും അടുത്ത മാസങ്ങൾകൊണ്ട് സിഎംഡിആർഎഫിൽ അടയ്ക്കുമെന്ന് മാധ്യമപ്രവർത്തക അനുപമ മോഹൻ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.ഇതുപോലെ ഇന്ന് നവമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ഇത്തരം പ്രതികരണങ്ങളായിരുന്നു.
വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്‍മാറി സ്വകാര്യ കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ലാഭം ഉണ്ടാക്കാനാണ് കേന്ദ്ര തീരുമാനമെന്നും ക്യാമ്പയ്‌നില്‍ പങ്കെടുത്തവര്‍ ആരോപിക്കുന്നു. കമ്പനികളില്‍ നിന്ന് നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങണമെന്നതാണ് കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയ നിര്‍ദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here