മഹാരാഷ്ട്രയിൽ കോവിഡ് കുതിച്ചു ചാട്ടം തുടരുന്നു. മുംബൈയിൽ വൃദ്ധാശ്രമത്തിലെ 58 പേർക്ക് കോവിഡ്

മഹാരാഷ്ട്രയിൽ ഇന്നും രോഗവ്യാപനം അതിരൂക്ഷമായി തുടരുമ്പോൾ മുംബൈ നഗരത്തിൽ പുതിയ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കോവിഡ് -19 ൽ 67,013 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അതെ സമയം മുംബൈയിലെ പ്രതിദിന എണ്ണം കുറയുന്നത് തുടരുകയും 7,367 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. കേസുകളുടെ എണ്ണം 609,080 ആണ്. നഗരത്തിൽ 75 പുതിയ മരണങ്ങളും ഉണ്ടായി. ഇതോടെ മരണസംഖ്യ 12,583 ആയി.

സംസ്ഥാനം 568 പുതിയ മരണങ്ങൾ രേഖപ്പെടുത്തി. മരണസംഖ്യ 62,479 ആയി. രോഗബാധിതരുടെ എണ്ണം 4,094,840 ആയി വർധിച്ചു.

മുംബൈയിൽ പൻവേലിലെ പരം ശാന്തിധാം വൃദ്ധാശ്രമത്തിലെ 7 ജീവനക്കാരടക്കം 58 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു . 2 പേർ മരണപ്പെട്ടു. 70 വയസ്സിന് മുകളിലുള്ളവരും 1995 മുതൽ വാർദ്ധക്യ ഭവനത്തിൽ താമസിക്കുന്നവരുമായ രണ്ട് അന്തേവാസികളാണ് മരണപ്പെട്ടത്. ഓക്സിജൻ ആവശ്യമുള്ള 16 പേരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here