കർഫ്യൂ സമയത്ത് കാമുകിയെ കാണാൻ കൊതിച്ച യുവാവിന് മുംബൈ പോലീസിന്റെ ചുട്ട മറുപടി

കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടമാണ് മുംബൈ നഗരം നേരിട്ട് കൊണ്ടിരിക്കുന്നത് . അത് കൊണ്ട് തന്നെ കർഫ്യു പ്രാബല്യത്തിലുള്ള നഗരത്തിൽ ജനങ്ങളുടെ യാത്രകൾ പരിശോധിക്കുന്നതിനും രോഗം പടരുന്നത് തടയുന്നതിനും ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഉത്തരവ് പ്രകാരം, കളർ കോഡ് ചെയ്ത സ്റ്റിക്കറുകളുള്ള വാഹനങ്ങൾക്ക് മാത്രമേ മുംബൈയിലെ റോഡുകളിൽ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.

നഗര പരിസരത്ത് യാത്ര ചെയ്യുമ്പോൾ ചെയ്യേണ്ട സേവനങ്ങളോ ജോലികൾ സൂചിപ്പിക്കുന്നതോ ആയിരിക്കും തിരിച്ചറിയൽ സ്റ്റിക്കറുകൾ. മുംബൈവാസികൾ ഇത്തരം കളർ സ്റ്റിക്കറുകൾ പതിച്ചാണ് പോലീസ് അനുമതിയോടെ ഇപ്പോൾ പുറത്തു പോകുന്നത്. അത് കൊണ്ട് തന്നെ ദിവസേന നിരവധി പേരാണ് അഭ്യർത്ഥനകളുമായി പോലീസിനെ സമീപിക്കുന്നത്.

അത്തരമൊരു അഭ്യർത്ഥനയാണ് അശ്വിൻ വിനോദ് എന്ന യുവാവിൽ നിന്നും മുംബൈ പോലീസ് വിഭാഗത്തിൽ എത്തിയത്. തനിക്ക് അത്യാവശ്യമായി കാമുകിയെ കാണാൻ പുറത്ത് പോകണമെന്നും ഇതിനായി എന്ത് കളർ കോഡ് ഉപയോഗിക്കണമെന്നുമാണ് കാമുകന്റെ സംശയം. ഒഫീഷ്യൽ ട്വീറ്റിലൂടെ തന്നെ ഇതിനുള്ള തക്ക മറുപടിയും പോലീസ് നൽകി.

We understand it’s essential for you sir but unfortunately it doesn’t fall under our essentials or emergency categories!

Distance makes the heart grow fonder & currently, you healthier

P.S. We wish you lifetime together. This is just a phase. #StayHomeStaySafe https://t.co/5221kRAmHp

— Mumbai Police (@MumbaiPolice) April 22, 2021


“ഇത് നിങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, പക്ഷേ നിർഭാഗ്യവശാൽ ഇത് ഞങ്ങളുടെ അവശ്യവസ്തുക്കളുടെയോ അടിയന്തിര വിഭാഗങ്ങളുടെയോ പരിധിയിൽ വരുന്നില്ല. തൽക്കാലം പ്രണയം ഹൃദയത്തിലൊതുക്കി അകലം പാലിച്ചു ആരോഗ്യവാനായിരിക്കുക. ജീവിതകാലം മുഴുവൻ ഒരുമിച്ച് കഴിയാൻ ആശംസകൾ നേരുന്നു. ഈ സമയവും കടന്നു പോകും. “

മുംബൈയിൽ ഇപ്പോഴും ജനങ്ങൾ എത്ര ലാഘവത്തോടെയാണ് രോഗവ്യാപനത്തെ കാണുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം. വലിയൊരു വിഭാഗം ജനങ്ങൾ ജാഗ്രത പുലർത്താതും ശാസ്ത്രീയമായ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ അഭാവവുമാണ് നഗരത്തിന് വലിയ വെല്ലുവിളിയാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here