ആശങ്കയായി കോവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 67,013 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആശങ്കയായി കോവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 67,013 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഉത്തർപ്രദേശിൽ 34,379 പേർക്ക് കൊറോണ രോഗം റിപ്പോർട്ട്‌ ചെയ്തു.രാജ്യത്തുടനീളം ഓക്സിജൻ വിതരണം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരഖണ്ടിൽ വരാന്ത്യ കർഫ്യു പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 67,468 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തു.568 മരണങ്ങളും സ്ഥിരീകരിച്ചു ചെയ്തത്. കർണാടകയിൽ 25,795 പേർക്കും യുപിയിൽ 34,379 പേർക്കും രോഗം സ്ഥിരികരിച്ചു. കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ സംസ്ഥാനങ്ങള്‍ നേരിടുന്ന ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.

രാജ്യത്തുടനീളം ഓക്സിജൻ വിതരണം ഉറപ്പുവരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായത്ര ഓക്സിജന്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കൊറോണ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് UAE വിലക്കെർപ്പെടുത്തി. കഴിഞ്ഞ 14 ദിവസങ്ങളിൽ ഇന്ത്യയിൽ പ്രവേശിച്ചവർക്കും UAE വിലക്കെർപ്പെടുത്തി.

ഉത്തരാഖണ്ടിൽ വരാന്ത്യ കർഫ്യു പ്രഖ്യാപിച്ചു. ഏപ്രിൽ 26 വരെയാണ് കർഫ്യു. അതേ സമയം ഹരിയനയിലെ ആശുപത്രിയിൽ നിന്നും മോഷ്ടിക്കപ്പെട്ട 1710 ഡോസ് വാക്‌സിൻ തിരിച്ചു കിട്ടി.മോഷ്ട്ടക്കൾ ആശുപത്രിക്ക് സമീപത്തെ ചായക്കടയിലേക്ക് എത്തുകയും വാക്‌സിൻ അടങ്ങിയ ബാഗ് ഉപേക്ഷിക്കുകയും ചെയ്ത് രക്ഷപ്പെടുകയായിരുന്നു. മോഷ്ടിക്കപ്പെട്ട മുഴുവൻ വാക്‌സിനുകളും തിരിച്ചുകിട്ടിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here