നി​യ​ന്ത്ര​ണങ്ങളുമായി കെ.എസ്.ആർ.ടി.സി; മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂക്ഷമായ ​ സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി നി​യ​ന്ത്ര​ണം ശക്തമാക്കി . രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ബ​സ് സ​ർ​വി​സു​ക​ൾ ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന​തിൽകെ.​എ​സ്.​ആ​ർ.​ടി.​സി നി​യ​ന്ത്ര​ണം ഏർപ്പെടുത്തിയത് . ​നി​ല​വി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വ് ഉ​ണ്ടാ​യെ​ങ്കി​ലും വ​ള​രെ തി​ര​ക്കേ​റി​യ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ രാ​ത്രി ഏ​ഴ്​ വ​രെ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തും.

രാ​വി​ലെ ഏ​ഴ്​ മു​ത​ൽ രാ​ത്രി ഏ​ഴ്​ വ​രെ പ​ര​മാ​വ​ധി ഓ​ർ​ഡി​ന​റി/​ഹ്ര​സ്വ​ദൂ​ര ഫാ​സ്​​റ്റ്​ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും. 12 മ​ണി​ക്കൂ​ർ സ്പ്രെ​ഡ് ഓ​വ​റി​ൽ തി​ര​ക്കു​ള്ള സ​മ​യ​മാ​യ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ 11 വ​രെ​യും വൈ​കീ​ട്ട് മൂ​ന്ന്​ മു​ത​ൽ രാ​ത്രി ഏ​ഴ്​ വ​രെ​യും ര​ണ്ട് സ​മ​യ​ങ്ങ​ളി​ലാ​യി ഏ​ഴ്​ മ​ണി​ക്കൂ​ർ ‘സ്​​റ്റീ​റി​ങ്​ മ​ണി​ക്കൂ​ർ’ വ​രു​ന്ന രീ​തി​യി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി​യാ​യി ജീ​വ​ന​ക്കാ​രെ ക്ര​മീ​ക​രി​ക്കും. രാ​വി​ലെ 11 മു​ത​ൽ മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​വും രാ​വി​ലെ ഏ​ഴി​ന്​ മു​മ്പും വൈ​കീ​ട്ട് ഏ​ഴി​ന്​ ശേ​ഷ​വും വ​രു​മാ​ന​മു​ള്ള ട്രി​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സിം​ഗി​ൾ ഡ്യൂ​ട്ടി ക്ര​മീ​ക​രി​ക്കും. ഡ​ബ്​​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം 20 ശ​ത​മാ​ന​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ക്കി​ല്ല.

60 ശ​ത​മാ​നം ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ഓ​പ​റേ​റ്റ് ചെ​യ്യും. പ​രി​മി​ത​മാ​യ ഓ​ർ​ഡി​ന​റി സ​ർ​വി​സു​ക​ളും ഓ​പ​റേ​റ്റ് ചെ​യ്യും. ഒ​രേ ഡി​പ്പോ​യി​ൽ നി​ന്നും ഒ​രേ​സ​മ​യം ഒ​ന്നി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ഒ​രു റൂ​ട്ടി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​ല്ല. ഒ​രേ റൂ​ട്ടി​ൽ 15 മു​ത​ൽ 30 മി​നി​റ്റ് വ​രെ ഇ​ട​വേ​ള ഉ​ണ്ടാ​യി​രി​ക്കും. സ്​​റ്റാ​ൻ​ഡ് ബൈ​യി​ൽ വ​രു​ന്ന ജീ​വ​ന​ക്കാ​ർ അ​വ​രു​ടെ ഷെ​ഡ്യൂ​ൾ ഡ്യൂ​ട്ടി​ക്ക്​ ഹാ​ജ​രാ​ക​ണം. സ്​​റ്റാ​ൻ​ഡ് ബൈ ​ഹാ​ജ​റി​ന് അ​ർ​ഹ​ത​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ക​ല​ണ്ട​ർ ​ദി​ന​ത്തി​ൽ ഒ​രു ഡ്യൂ​ട്ടി എ​ന്ന ക്ര​മ​ത്തി​ൽ അ​നു​വ​ദി​ക്കും.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ യാ​ത്ര​യി​ലു​ട​നീ​ളം യാ​ത്ര​ക്കാ​ർ മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ൽ ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്ട​ക്ട​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്തും. ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. ത​ർ​ക്ക​മു​ണ്ടാ​യാ​ൽ പൊ​ലീ​സി​െൻറ സ​ഹാ​യ​വും ഉ​റ​പ്പാ​ക്കും. ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക് ധ​രി​ച്ച യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്ന ബോ​ർ​ഡ് എ​ല്ലാ ബ​സു​ക​ളി​ലും ബ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News