വാക്സിൻ ക്ഷാമം രൂക്ഷം; ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല

വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ഇന്ന് കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സിനേഷൻ ഇല്ല.

ജില്ലയിൽ കോവിഡ് വ്യാപനം കൂടുതലായുള്ള മേഖലകളിൽ മൊബൈൽ ലാബ് ഉപയോഗിച്ച് സൗജന്യ ആർ ടി പി സി ആർ പരിശോധന നടത്തും.അതേ സമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.

ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ മുകളിലുള്ള കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. വിവാഹം ഗൃഹ പ്രവേശനം തുടങ്ങിയ ചടങ്ങുകൾ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം എന്ന നിബന്ധന കർശനമാക്കി.

ക്വാറൻ്റയിൻ പരിശോധിക്കുന്നതിനായി പ്രത്യേക ടീമുകൾ രൂപീകരിച്ചു. റവന്യൂ, പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക ടീം രൂപീകരിച്ചത്. പോലീസ് പരിശോധനയും ശക്തമാക്കി.

കേരള കർണാടക അതിർത്തിയായ കൂട്ടുപുഴ ചെക്ക് പോസ്റ്റിലും പരിശോധന കർശനമാക്കി. അതേ സമയം ജില്ലയിൽ വാക്സിൻ ക്ഷാമം രൂക്ഷമാണ്. ആവശ്യത്തിന് വാക്സിൻ ലഭ്യമല്ലാത്തതിനാൽ സർക്കാർ മേഖലയിൽ വെള്ളിയാഴ്ച വാക്സിനേഷൻ ഉണ്ടാകില്ല.

രണ്ട് സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വാക്സിനേഷൻ ഉള്ളത്.കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ മൊബൈൽ ലാബ് ഉപയോഗിച്ച് സൗജന്യ ആർ ടി പി പി സി ആർ പരിശോധന നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News