കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.

പ്രധാനമന്ത്രിയുടെ ബംഗാൾ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കിയാണ് യോഗം ചേരുന്നത്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം ചേരും.

വാക്‌സിൻ പ്രതിസന്ധി, ഓക്സിജൻ ക്ഷാമം എന്നിവ ചർച്ചയായേക്കും. തുടർന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രിമാരുടെ യോഗം ചേരും.

സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങളും, മെയ്‌ 1 ന് ആരംഭിക്കുന്ന വാക്‌സിൻ വിതരണവും ചർച്ചയായെക്കും കോവിഡ് ബാധ കൂടുതലായി സ്ഥിതീകരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി സംവദിക്കും.

തുടർന്ന് 12:30 ന് രാജ്യത്തെ മെഡിക്കൽ ഓക്സിജൻ നിർമതാക്കളുമായും മോദി യോഗം ചേരും. മെഡിക്കൽ ഓക്സിജൻ ഉത്പാദനം വർധിപ്പിക്കുന്നതിനെ പറ്റി യോഗത്തിൽ ചർച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News