ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ റാ​ത്തോ​ഡ്(66) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​വി​ഡ് ബാധിച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മും​ബൈ​ മാ​ഹി​മി​ലെ എ​സ്എ​ൽ റ​ഹേ​ജ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇദ്ദേഹം . വ്യാ​ഴാ​ഴ്ച രാ​ത്രി 10.15നായിരുന്നു അന്ത്യം. മ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സ​ഞ്ജീ​വ് റാ​ത്തോ​ഡാ​ണ് മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. പി​താ​വി​ന്‍റെ ആ​ത്മാ​വി​ന് വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് സ​ഞ്ജീ​വ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

നദീം അക്തര്‍ സയ്ഫിയുമായി ചേര്‍ന്നാണ് ശ്രാവണ്‍ റാത്തോഡ് സിനിമകള്‍ക്ക് സംഗീതം നല്‍കിയത്. 1990 കള്‍ മുതല്‍ 2005 വരെ ഈ കൂട്ട്കെട്ട് അനവധി ഹിറ്റുകള്‍ ബോളിവുഡില്‍ നല്‍കി. ആഷിഖി, സാജന്‍, ഫൂല്‍ ഓര്‍ ഖാണ്ഡ, ബര്‍സാത്ത്, രാജ ഹിന്ദുസ്ഥാനി, റാസ് എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് നദീം ശ്രാവണ്‍ കൂട്ട് കെട്ട് ഈണങ്ങളൊരുക്കി.ശ്രാവണിന്‍റെ മക്കള്‍ സഞ്ജയ് ,ദര്‍ശന്‍ എന്നിവരും സംഗീത സംവിധായകരാണ്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News