ADVERTISEMENT
വ്യാജ പ്രൊഫെെൽ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തിയതിന് യു ഡി എഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി ടി മാത്യുവിനെതിരെ കേസെടുത്തു. കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ പരാതിയില്‍ ആലക്കോട് പൊലീസാണ് കേസ്സെടുത്തത്.
കണ്ണൂരിലെ കോൺഗ്രസ്സ് എ ഗ്രൂപ്പിനകത്ത് പൊട്ടിത്തെറിക്ക് വഴി തുറന്നിരിക്കുകയാണ് സൈബർ ആക്രമണ കേസ്. കേരള പൊലീസ് ആക്റ്റ് 120(O),IPC 153 വകുപ്പുകൾ പ്രകാരമാണ് ആലക്കോട് പോലീസ് പി ടി മാത്യുവിന് എതിരെ കേസെടുത്തത്.
ജോൺ ജോസഫ് എന്ന പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പ്രചരണം നടത്തിയതിനാണ് കേസ്.കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ജോൺ ജോസഫ് എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത് പി ടി മാത്യുവാണെന്ന് തെളിഞ്ഞത്.സ്ഥാനാർത്ഥി നിർണയത്തിൻ്റെ സമയത്തായിരുന്നു ഇരിക്കു റിലേക്ക് പരിഗണിച്ചിരുന്ന സോണി സെബാസ്റ്റ്യന് നേരെ സൈബർ ആക്രമണം ഉണ്ടായത്.
സോണി സെബാസ്റ്റന് എതിരായ അഴിമതി കേസുകൾ കുത്തിപ്പൊക്കിയായിരുന്നു പ്രചരണം. സോണി സെബാസ്റ്റന് സീറ്റിന് വേണ്ടിയുള്ള എ ഗ്രൂപ്പ് പ്രതിഷേധത്തിൽ മുൻ നിരയിൽ ഉണ്ടായിരുന്ന നേതാവായിരുന്നു പിടി മാത്യു.
അതേ സമയം തന്നെ രഹസ്യമായി എതിരെ പ്രവർത്തിക്കുകയും ചെയ്തു എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കോൺഗ്രസ്സിനകത്ത് പ്രത്യേകിച്ചും എ ഗ്രൂപ്പിനുള്ളിൽ വൻ പൊട്ടിത്തെറിയിലേക്കാണ് സൈബർ ആക്രമണ കേസ് സംഭവം നീങ്ങുന്നത്.
Get real time update about this post categories directly on your device, subscribe now.