ജയിലുകളിൽ കൊവിഡ് വ്യാപനം രൂക്ഷം, ജാഗ്രതയോടെ അ​ധി​കൃ​ത​ർ

സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു . കാ​ര്യ​മാ​യ സ​മ്പ​ർ​ക്ക​മി​ല്ലാ​ത്ത ത​ട​വു​കാ​രി​ൽ ചി​ല​ർ​ക്ക് ​കൊവിഡ്​ ക​ണ്ടെ​ത്തി​യതോ​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏർപ്പെടുത്താൻ അ​ധി​കൃ​ത​ർ പ​ദ്ധ​തി​യി​ടു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്ത്​ മാ​ത്രം ജ​യി​ൽ നി​വാ​സി​ക​ളി​ൽ 19 പേ​ർ​ക്ക്​ കൊവിഡ്​ വൈ​റ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ ത​ട​വു​കാ​ർ​ക്കി​ട​യി​ൽ കൊവിഡ്പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി. 1800ല​ധി​കം ജ​യി​ൽ ജീ​വ​ന​ക്കാ​ർ ഈ ​കാ​ല​യ​ള​വി​ൽ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ്രി​സ​ൺ​സ്​ ഹെ​ഡ്​​ക്വാ​​ർേ​ട്ട​ഴ്​​സ്​ ഡി.ഐ .​ജി സ​ന്തോ​ഷ്​ മാധ്യമങ്ങളോട് പ​റ​ഞ്ഞു. നി​ല​വി​ൽ ജ​യി​ലു​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പ​രി​ശോ​ധ​ന​ക​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ത്തു​ന്ന​തോ​ടൊ​പ്പം ത​ട​വു​കാ​ർ​ക്ക്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ലം സ​ബ്​ ജ​യി​ലി​ൽ ആ​കെ​യു​ള്ള 140 ത​ട​വു​കാ​ർ​ക്ക്​ ഇ​തി​ന​കം വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി.

കൊവിഡ്​ വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​ട​ക്ക​മു​ള്ള​വ​രെ സ്വ​ന്തം ജാ​​മ്യ​ത്തി​ൽ വി​ടു​ന്ന​തി​നെ​ക്കു​റി​ച്ച്​ ഡി.​ജി.​പി ഹൈക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ- ര​ണ്ട്, എ​റ​ണാ​കു​ളം- 19, പാ​ല​ക്കാ​ട്​ ജി​ല്ല ജ​യി​ൽ- ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ൽ- ര​ണ്ട്, വി​യ്യൂ​ർ- മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ല​വി​ൽ കൊവിഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News