മഹാരാഷ്​ട്രയിൽ കൊവിഡ്​ ആശുപത്രിയിൽ തീപിടിത്തം; 13 പേർ മരിച്ചു

മഹാരാഷ്​ട്രയിലെ കൊവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കൊവിഡ്​ ​ ആശുപത്രിയിലായിരുന്നു തീപിടുത്തം. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റിയിട്ടുണ്ട്​.

മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്ന് റിപ്പോർട്ട് .ആശുപത്രിയിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ​ ഉണ്ടായിരുന്ന ചില ഉപകരണങ്ങൾ പ്രവർത്തനരഹിതമായിരുന്നുവെന്ന്​ ദേശിയ മാധ്യമങ്ങൾ ​ റിപ്പോർട്ട്​ ചെയ്തു .

കൊവിഡിന്‍റെ രണ്ടാം വ്യാപനം അതിതീവ്രമായാണ്​ മഹാരാഷ്​ട്രയിൽ തുടരുന്നത്​. ഏകദേശം, 67,000 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കൊവിഡ്​ ​ സ്ഥിരീകരിച്ചത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News