കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വിനാശകരം: എ വിജയരാഘവന്‍

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വിനാശകരമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്രത്തിന്റെത് സ്വന്തം ജനതയോട് കരുതലില്ലാത്ത നയം. വാക്‌സിന്‍ ഉല്പാദനച്ചെലവിന്റെ മൂന്നും നാലും ഇരട്ടി ഈടാക്കാന്‍ കേന്ദ്രം കമ്പനികളെ സഹായിക്കുന്നു.

ജനങ്ങളെ കൊള്ളയടിക്കാന്‍ ഉല്പാദകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. വാക്‌സിന്‍ നയം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടും. കൊവിഡ് രണ്ടാം തരംഗം നേരിടാന്‍ ഒരു വര്‍ഷം കിട്ടിയിട്ടും ഒന്നും ചെയ്തില്ല.

ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ കേന്ദ്രം അവഗണിച്ചു. വാക്‌സിനേഷന്‍ ഇഴഞ്ഞു നീങ്ങുന്നതിന് കാരണം കേന്ദ്രത്തിന്റെ പിടിപ്പുകേടാണ്. വാക്‌സിന്‍ കയറ്റുമതി എന്തു കൊണ്ട് മാറ്റിവെച്ചില്ല?

കൊവിഡിന്റെ മറവില്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു.

പി എം കെയര്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ദൂരൂഹമായി. പി എം കെയര്‍ ഫണ്ടിന്റെ കണക്ക് പറയാന്‍ കേന്ദ്രം വിസമ്മതിക്കന്നു. വി.മുരളീധരന്‍ സ്വന്തം നാടിനോട് ശത്രുത പുലര്‍ത്തുന്ന കേന്ദ്ര മന്ത്രിയെന്നും അദ്ദേഹം തുറന്നടിച്ചു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ സി.പി.ഐ എം പ്രവര്‍ത്തകര്‍ അണിചേരണമെന്ന് വിജയരാഘവന്‍ ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News