ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പാസഞ്ചര്‍ ഫ്‌ളൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ.കൊവിഡ് രോഗവ്യാപനം ഇരു രാജ്യങ്ങളിലും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു.

‘ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും കാനഡയില്‍ എത്തുന്ന യാത്രക്കാരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ, വാണിജ്യ വിമാനസര്‍വ്വീസുകള്‍ക്ക് തല്‍ക്കാലം വിലക്കേര്‍പ്പെടുത്തുകയാണ്. അടുത്ത 30 ദിവസത്തേക്കാണ് വിലക്ക്’, അല്‍ഗാബ്ര വ്യക്തമാക്കി .

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ യു.എ.ഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ 24 മുതല്‍ പത്തു ദിവസത്തേക്കാണ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യു.എ.ഇയിലേക്ക് വരാന്‍ അനുവദിക്കില്ല.എമിറേറ്റ്സ്, ഫ്ളൈ ദുബായ് വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തു. ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തി നേരത്തെ ബ്രിട്ടണും സിംഗപ്പൂരും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News