
എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ രാജൻ അന്തരിച്ചു.75 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഒരാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടായില്ല.ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.
കണ്ണൂരിലെ എൽ ഡി എഫിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു കണ്ണൂർ മുഴപ്പാല സ്വദേശിയായ കെ കെ രാജൻ.കെ കെ രാജന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഇടതുപക്ഷ പ്രസ്ഥാനത്തിനും കണ്ണൂരിന്റെ രാഷ്ട്രീയ- സാമൂഹ്യ മേഖലയ്ക്കും കനത്ത നഷ്ടമാണ് അദേഹത്തിന്റെ വിയോഗമെന്ന് പിണറായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ,മന്ത്രി എ കെ ശശീന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here