കൊവിഡ് രൂക്ഷം; മലപ്പുറത്ത്​ കടുത്ത നിയന്ത്രണങ്ങള്‍, 16 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

കൊവിഡിന്‍റെ രണ്ടാം വ്യാപനം അതിരൂക്ഷമായതോടെ മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്​തമാക്കുന്നു. 16 പഞ്ചായത്തുകളില്‍ ജില്ലാ കളക്​ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്​, മുതുവല്ലൂര്‍, ചേലേ​മ്പ്ര , വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്​, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്ന​​മ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയം​ങ്കോട്​, ആല​ങ്കോട്​, വെട്ടം, പെരുവള്ളൂര്‍ ​ഗ്രാമപഞ്ചായത്തുകളിലാണ്​ നിരോധനാജ്ഞ.

ഇന്ന്​ രാത്രി 9 ​മുതല്‍ ഈ മാസം 30ാം തീയതി വരെയാണ്​ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്​. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 30 ശതമാനം കൂടുതലുള്ള പ്രദേശങ്ങളിലാണ്​ നിരോധനാജ്ഞ. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്തുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നത്​ കര്‍ശനമായി നിയന്ത്രിക്കും.

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം 2776 പേര്‍ക്കാണ് ​കൊവിഡ്​ സ്ഥിരീകരിച്ചത്​. ഇതില്‍ 2675 പേര്‍ക്കും സ​മ്പര്‍ക്കത്തിലൂടെയായിരുന്നു രോഗബാധ. 378 പേര്‍ക്ക്​ രോഗമുക്​തിയും ഉണ്ടായി.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel