കൊവിഡ് വ്യാപനം: അമിക്കസ്‌ക്യൂറി പദവിയില്‍ നിന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പിന്മാറി

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പിന്മാറി.

കേസില്‍ സുപ്രീംകോടതിയെ സഹായിക്കാനായി നിയോഗിച്ച അമിക്കസ്‌ക്യൂറി പദവിയില്‍ നിന്നാണ് സാല്‍വേ പിന്മാറിയത്. കേസില്‍ നിന്ന് പിന്മാറാന്‍ സാല്‍വേ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു.

തുടര്‍ന്ന് ഹരീഷ് സാല്‍വയെ അമിക്കസ്‌ക്യൂറി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി ഒഴിവാക്കുകയായിരുന്നു. അതേസമയം കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തിലാണ് സുപ്രീംകോടതി ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്. ഓക്‌സിജന്‍, കോവിഡ് പ്രതിരോധം, വാക്‌സിന്‍ എന്നീ വിഷയങ്ങളില്‍ കേന്ദ്രത്തിന് വ്യക്തമായ കര്‍മപദ്ധതി വേണമെന്ന് കോടതി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News