ബൈക്ക് മോഷ്ടിച്ചു കടന്ന പ്രതികളിൽ ഒരാള്‍ പിടിയില്‍

മലയിൻകീഴ് ചൂഴാറ്റുകോട്ടയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കടന്ന പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു.

കാരയ്ക്കാമണ്ഡപം കുരിശടിവിള വീട്ടിൽ ഡെനോ എന്ന 23 കാരനെയാണ്  മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

കരമനയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറിൽ എത്തിയ ഡെനോയും കൂട്ടാളിയും ചേർന്ന് ചൂഴാറ്റുകോട്ടയിൽ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചു കടക്കുകയായിരുന്നു.

പിന്നീട് കരമനയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടർ വിളപ്പിൽശാലയിൽ  ഉപേക്ഷിച്ചു മുങ്ങുകയുമായിരുന്നു.കേസിലെ പ്രധാന പ്രതി ഒളിവിലാണ്.

ഇയാൾക്കുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി   അറസ്റ്റിലായ പ്രതിയെ  കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News