ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് വിരമിക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ എ ബോബ്ഡെ ഇന്ന് വിരമിക്കും. ഇന്ത്യയുടെ നാല്പത്തിയെട്ടാം ചീഫ് ജസ്റ്റിസ് ആയി 2019 നവംബര്‍ 18 നാണ് ബോബ്ഡെ അധികാരത്തില്‍ എത്തുന്നത്. വിവാദങ്ങളിലൂടെയും കുപ്രസിദ്ധ പരാമര്‍ശങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ബോബ്ഡെ ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച ബാബ്റി മസ്ജിദ് കേസിന്റെ വിധിയും ആധാര്‍ വിധിയും ബോബ്ഡെയുടെ കാലത്തായിരുന്നു. ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ഒന്‍പതംഗ വിശാല ബെഞ്ചിനെ നയിച്ചതും ബോബ്‌ഡെ തന്നെ. പക്ഷേ, ശബരിമല അടക്കം വിശ്വാസ വിഷയങ്ങളില്‍ തീര്‍പ്പുണ്ടാക്കാതെയാണ് ബോബ്‌ഡെ പടിയിറങ്ങുന്നത്.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് വൈകിട്ട് 5 മണിക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പ്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News