
സംസ്ഥാനത്ത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇനിമുതല്‍ കൊവിഡ് വാക്സിനേഷന്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ.
എന്നാല്‍ പലര്‍ക്കും രജിസ്റ്റര്‍ ചെയ്യേണ്ട ശരിയായ വിധം ഇപ്പോഴും അറിയില്ല. എങ്ങനെയാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് ചുവടെ വിവരിക്കുന്നു.
www.cowin.gov.in എന്ന വെബ് സൈറ്റ് ഓപ്പൺ ചെയ്യുക
Register yourself എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ഫോൺ നമ്പർ നൽകി സബ്മിറ്റ് ചെയ്യുക.
മൊബൈലിൽ വന്ന OTP enter ചെയ്യുക
ആധാർ വിവരങ്ങൾ കൃത്യമായി നൽകുക
( ആധാർ നമ്പർ, പേര്, ജനിച്ചവർഷം , ലിംഗം)
തുടർന്ന് സബ്മിറ്റ് ചെയ്താൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യപ്പെടും.
പേരിനു വലതു വശത്തായി Schedule എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
Search by Pincode എന്നതിൽ സെൻ്ററിൻ്റെ പിൻ കോഡ് നൽകുക.
അപ്പോൾ സെൻ്ററിൻ്റെ പേരും വലതു വശത്തായി തിയ്യതികളും കാണാം. തിയ്യതിയിൽ ക്ലിക്ക് ചെയ്താൽ അതിന് താഴെ പച്ച വൃത്തം വരും. അതിൽ ക്ലിക്ക് ചെയ്‌താൽ TIME SLOT വരും. അത് ക്ലിക്ക് ചെയ്ത് schedule നൽകുക.
ഇത്രയും ചെയ്താലെ SLOT ലഭിക്കുകയുള്ളൂ..
സെൻ്ററിൻ്റെ താഴെ ഉള്ള പച്ച വൃത്തം കണ്ടില്ലെങ്കിൽ കുറച്ച് സമയം കഴിഞ്ഞ് വീണ്ടും മൊബൈൽ നമ്പർ കൊടുത്ത് ലോഗിൻ ചെയ്ത് നോക്കണം.
രണ്ടാമത്തെ ഡോസിനു വേണ്ടി വീണ്ടും SLOT എടുക്കണം.
മൊബൈൽ നമ്പർ കൊടുത്ത് ലോഗിൻ ചെയ്താൽ Dose 2- Schedule എന്നു കാണുവാൻ സാധിക്കും. ആദ്യത്തെ ഡോസ് കഴിഞ്ഞ് 42 മുതൽ 56 ദിവസത്തിനിടയിൽ രണ്ടാമത്തെ ഡോസ് എടുക്കണം
2nd dose Gap vaccine type based aan,
Covishield 42-56 days
Covaxin 28-42 days.
Vaccine ലഭ്യത ഉണ്ടെന്ന് കൂടി അന്വേഷിച്ചിട്ടു ബുക് ചെയ്യണം, ബുക് ചെയ്യുമ്പോൾ സ്ലോട്ട് ലഭിക്കും എങ്കിലും ആ ദിവസം വാക്‌സിൻ ഉണ്ടാവണമെന്ന് ഇല്ല,

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here