
രാജ്യത്തെ ഗുരുതര കോവിഡ് സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.പുതിയ ചീഫ് ജസ്റ്റിസ് ആയി നാളെ ചുമതലയേൽക്കുന്ന എൻ വി രമണ വാദം കേൾക്കും.
അതേസമയം, രാജ്യത്തെ ഓക്സിജൻ ക്ഷാമം അടക്കം നിലവിലെ ദുഃസ്ഥിതി മുൻനിർത്തി സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ പിന്മാറി. കേസിൽ സുപ്രീംകോടതിയെ സഹായിക്കാനായി നിയോഗിച്ച അമിക്കസ്ക്യൂറി പദവിയിൽ നിന്നാണ് സാൽവേ പിന്മാറിയത്. കേസിൽ നിന്ന് പിന്മാറാൻ സാൽവേ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു.
ഓക്സിജൻ ക്ഷാമം അടക്കം നിലവിലെ ദുഃസ്ഥിതി മുൻനിർത്തി സ്വമേധയാ കേസെടുത്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടത്. ഓക്സിജൻ, കോവിഡ് പ്രതിരോധം, വാക്സിൻ എന്നീ വിഷയങ്ങളിൽ സർക്കാറിന് വ്യക്തമായ കർമപദ്ധതി വേണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡ് രണ്ടാം തരംഗപ്പടർച്ച ദേശീയതല അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും നിയന്ത്രണത്തിന് സർക്കാർ ദേശീയ പദ്ധതി ഉണ്ടാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഓക്സിജൻ, കോവിഡ് പ്രതിരോധം, വാക്സിൻ എന്നീ വിഷയങ്ങളിൽ സർക്കാറിന് വ്യക്തമായ കർമപദ്ധതി വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്രസർക്കാർ വിശദാംശങ്ങൾ അറിയിക്കാനും നിർദേശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here