കൊവിഡ്​ ബാധിച്ചവരിൽ ​കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, ജാഗ്രത നിർദ്ദേശവുമായി ആരോഗ്യപ്രവർത്തകർ ,ലക്ഷണങ്ങൾ ഇങ്ങനെ

രണ്ടാംതരംഗത്തിൽ ​ കൊവിഡ്​ ബാധിച്ചവരിൽ ​കുട്ടികളുടെ എണ്ണത്തിലും വൻ വർദ്ധനവ്. കൊവിഡ്​ പരി​ശോധനക്ക്​ വിധേയരാകുന്ന കുട്ടികൾ പോസിറ്റീവാകുന്ന കേസുകളുടെ എണ്ണത്തിൽ മുമ്പത്തേക്കാൾ വർദ്ധനവുണ്ടെന്ന്​ ഡൽഹി-എൻ.‌സി.‌ആറിലെ ഡോക്​ടർമാരും വ്യക്തമാക്കി .

നവജാത ശിശുക്കളും കുട്ടികളുമാണ്​ കൊവിഡ് പോസിറ്റീവാകുന്നവരിൽ ഏറെയും. മിക്ക നവജാത ശിശുക്കളും കൊവിഡിനെ അതിജീവിക്കുന്നുണ്ടെങ്കിലും 5 നും 12 നും ഇടയിലുള്ള കുട്ടികൾ അപകടസാധ്യതയിലേക്ക്​ പോകുന്ന സാഹച​ര്യം നിലനിൽക്കുന്നുണ്ട്​. പോസിറ്റീവായ കുട്ടിക്കൊപ്പം അമ്മമാരും പോകുന്നതും, പോസിറ്റീവായ അമ്മമാർക്കൊപ്പം കുട്ടികൾക്കും നിൽക്കേണ്ടി വരുന്നതും​ അപകടം വരുത്തിവെക്കുന്നുവെന്ന്​ ഡോക്​ടർമാർ വിലയിരുത്തുന്നു.

ദില്ലിയിലെ മധുകർ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 50 കുട്ടികളാണ്​ ശിശുരോഗ കേസുകളുമായി ആശുപത്രിയിലെത്തിയത്​. കൊവിഡ് സെന്‍ററിൽ സൗകര്യം ഒരുക്കിയത്​ കൊണ്ടുമാത്രമാണ്​ അവർക്ക്​ ചികിത്സ നൽകാൻ കഴിഞ്ഞത്​.

‘2020 നെ അപേക്ഷിച്ച് സ്ഥിതിഗതികൾ ഭയാനകമാണ്. രണ്ടാം തരംഗത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ രോഗത്തിനിരയാകുന്നത്​ വർദ്ധിച്ച്​ വരുകയാണ്​. എല്ലാവർക്കും ചികിത്സ നൽകാനുള്ള സംവിധാനം രാജ്യത്തില്ല. മാതാപിതാക്കൾ മുൻകരുതൽ എടുക്കുകയാണ് കുട്ടികൾക്ക്​ നൽകാവുന്ന​ ഏറ്റവും വലിയ സുരക്ഷ. അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായം തേടാൻ വൈകരുതെന്നും പ്രമുഖ ആരോഗ്യവിദഗ്​ദ്ധനായ ഡോ. പ്രവീൺ ഖിൽനാനി മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളിൽ കോവിഡ്​ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന്​ പിന്നിലെ കാരണങ്ങൾ

വൈറസിന്‍റെ പുതിയ പരിവർത്തനം
വീടുകളിൽ മുൻകരുതലുകളിലുണ്ടായ അഭാവം
ആൾക്കുട്ടങ്ങളിലേക്ക്​ പോകുന്നത്​ വഴിയുണ്ടാകുന്ന കോവിഡ്​ വ്യാപനം
കുട്ടികൾക്ക് വാക്സിൻ ഇല്ലാത്തത്​
രണ്ടാം തരംഗത്തിൽ കൊറോണ കൂടുതൽ കരുത്താർജ്ജിക്കുകയാണ്​. സ്വാഭാവികമായി അതിന്‍റെ പ്രഹരശേഷികടുത്തതായിരിക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകുകയാണ്​ ശിശുരോഗവിദഗ്ദ്ധനും സീനിയർ കൺസൾട്ടന്‍റുമായ ഡോ. സഞ്ജീവ് ബഗായ്​.

‘കഴിഞ്ഞ വർഷം, ലോകമെമ്പാടും 11 ശതമാനം കുട്ടികളെയാണ്​ കോവിഡ്​ ബാധിച്ചത്. എന്നാൽ ഈ വർഷം ആഗോളതലത്തിൽ 20-40 ശതമാനം കുട്ടികളാണ്​ പോസിറ്റീവായത്. ടി-സെൽ പ്രതിരോധശേഷിയുടെ അഭാവം, ശ്വാസോച്ഛാസ പാതയിലെ (പ്രത്യേകിച്ചും തൊണ്ടയോട് ചേർന്ന് ) ace റീസെപ്റ്ററുകളുടെ അഭാവം, സംരക്ഷണ പ്രോട്ടീനുകൾ എന്നിവ നിർജീവമാകുന്നതാണ്​​ കാരണമെന്ന്​ ഡോ. ബാഗായ് വ്യക്​തമാക്കുന്നു.

കുടുംബങ്ങൾ പഴയത്​ പോലെ ഇപ്പോൾ ജാഗ്രത പുലർത്തുന്നില്ല. പുറമേ നിന്ന് വീട്ടിലേക്ക്​ വരുന്നതിനും പുറത്തേക്ക്​ പോകുന്നതിനും ഇടകലരുന്നതിനും ഇപ്പോൾ യാതൊരു മുൻകരുതലും കുടുംബങ്ങളിലുണ്ടാകാത്താണ്​ ​കുട്ടികളെ കോവിഡ്​ ബാധിക്കുന്നതിന്​ കാരണമാകുന്നതെന്ന്​ ആചാര്യ ശ്രീ ഭിക്ഷു ഗവർമെന്‍റ​്​ ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ശ്രീദേഷ് കുമാർ പറയുന്നു.

കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങൾ എന്തെല്ലാം

അതിസാരം
ഛർദ്ദി
തിണർപ്പ്
നേത്ര അണുബാധ
വാസ്കുലിറ്റിസ് (രക്തക്കുഴലുകളിൽ വീക്കം)
പനി
ചുമ

കുട്ടികൾക്ക് വാക്സിനേഷൻ ഇതുവരെ ലഭ്യമായിട്ടില്ല എന്നത്​ എല്ലാവരും ഓർക്കണം. അവരിൽ ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങളെ പോ​ലും ഗൗരവത്തോടെ കാണണം. കുട്ടികളെ കോവിഡ്​ പടരാൻ സാധ്യതയുള്ള ആൾക്കൂട്ടമുള്ള ഇടങ്ങളിലേക്ക്​ കൊണ്ടുപോകാതിരിക്കുകയാണ്​ വേണ്ടത്​. അതിനൊപ്പം അവരിലുണ്ടാകുന്ന ഉദരസംബന്ധിയായ ലക്ഷണങ്ങൾ (വയറ്​ വേദന, വയറിളക്കം), തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന്​ പൊങ്ങിയ തടിപ്പുകൾ, കണ്ണിന്​ ചുകപ്പ്​, തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന്​ അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here