
വേദാന്ത പ്ലാന്റ് തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച തമിഴ്‌നാട് സർക്കാരിനെ വിമർശിച്ചു സുപ്രീംകോടതി
ആളുകൾ ഓക്സിജൻ ലഭിക്കാതെ മരിച്ചുവീഴുകയാണെന്നും ക്രമസമാധാന പ്രശ്നം പ്ലാന്റ് തുറകകത്തിരിക്കാനുള്ള കാരണമല്ലെന്നും കോടതി പറഞ്ഞു.
തിങ്കളാഴ്ചയോടെ സത്യവാങ്മൂലം സമർപ്പിക്കാൻ തമിഴ്‌നാട് സർക്കാരിന് സുപ്രീംകോടതി നിർദേശം നല്‍കി.
തമിഴ്‌നാട്ടിലെ വേദാന്ത ഓക്‌സിജന്‍ പ്ലാന്റില്‍ തമിഴ്‌നാട് സര്‍ക്കാരിനായി ഓക്‌സിജന്‍ നിര്‍മ്മിക്കാന്‍ കഴിയുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വയമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിച്ചപ്പോഴാണ് രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് കോടതി വിലയിരുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here